കൊച്ചി : മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ നടി ചന്ദ്ര ലക്ഷ്മണും നടന് ടോഷ് ക്രിസ്റ്റിയും വിവാഹിതരായി. കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.
സ്വന്തം സുജാത എന്ന പരമ്പരയില്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുകയായിരുന്നു ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. സെറ്റില്‍ വെച്ചിട്ടുള്ള പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. പ്രണയത്തിനുമപ്പുറം അറേഞ്ച്ഡ് വിവാഹമാണ് എന്നായിരുന്നു ചന്ദ്ര ലക്ഷ്മണ് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
‘ആര്‍ട്ടിസ്റ്റെന്ന നിലയില്‍ മാത്രം പരിചയമുണ്ടായിരുന്നു ടോഷ് സ്വന്തം സുജാതയില്‍ വന്നതിന് ശേഷമാണ് സുഹൃത്തായത്. ടോഷിനെ എന്റെ വീട്ടുകാർക്കും തന്നെ ടോഷിന്റെ വീട്ടുകാര്‍ക്കും ഇഷ്ടമായി. അങ്ങനെ വിവാഹമെന്ന ചിന്തയിലേക്ക് എത്തുകയായിരുന്നു. എല്ലാം അനുയോജ്യമായി വന്നപ്പോള്‍ വിവാഹിതരായി മുന്നോട്ടുപോകാം എന്ന് തീരുമാനിച്ചു’- ചന്ദ്ര ലക്ഷ്മണ് പറഞ്ഞിരുന്നു.
Post Your Comments