
കൊച്ചി: നടന്‍ ജോജു ജോര്‍ജുമായുള്ള വിഷയത്തില്‍ വീണ്ടും കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. ജോജു അഭിനയിച്ച ചിത്രത്തിന്‍റെ പോസ്റ്റർ നീക്കിയില്ലെന്നാരോപിച്ച് എറണാകുളം ഷേണായിസ് തിയേറ്ററിന് മുന്നില്‍ നടന്റെ ചിത്രമുള്ള റീത്ത് വെച്ചാണ് ഇന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.
നടന്‍ ജോജു ജോര്‍ജ് അഭിനയിച്ച സ്റ്റാര്‍ എന്ന ചിത്രം കോവിഡിന് ശേഷം തിയേറ്റർ തുറന്നപ്പോള്‍ ഷേണായീസ് തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ പ്രദര്‍ശനം കഴിഞ്ഞ് സിനിമ മാറി ഒരാഴ്ച കഴിഞ്ഞിട്ടും നടന്റെ പോസ്റ്റര്‍ ഇവിടെനിന്ന് നീക്കംചെയ്തില്ലെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവും മുദ്രാവാക്യം വിളികളുമായി എത്തിയത്.
ജോജുവിന്‍റെ കാര്‍ അടിച്ച് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി മരട് സ്റ്റേഷനില്‍ എത്തി കീഴടങ്ങുന്നുണ്ട്. ഇതിന് മുന്നോടിയായി ഡിസിസി ഓഫീസില്‍ നിന്ന് പ്രതിഷേധ പ്രകടനവുമായി ഷേണായിസ് തിയേറ്ററിലേക്ക് എത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
Post Your Comments