തിരുവനന്തപുരം: സിനിമാ ചിത്രീകരണം തടയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. ഷൂട്ടിംഗ് സെറ്റിലേക്കുളള സമരം ശരിയല്ലെന്നും സമരം പിന്‍വലിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു
സര്‍ഗാത്മക പ്രവര്‍ത്തനമാണ് സിനിമയെന്നും കോണ്‍ഗ്രസിന് സിനിമയെ സംരക്ഷിക്കാനുളള ബാദ്ധ്യതയുണ്ടെന്നും കെപിസിസി യോഗത്തിലെ നയം സുധാകരന് വ്യക്തമാക്കി. ജോജു സംഭവത്തില്‍ നേതാക്കള്‍ക്കെതിരെയെടുത്ത കേസുകള്‍ നിയമപരമായി നേരിടുമെന്ന് കെ.സുധാകരന് അറിയിച്ചു.
കൊച്ചി ഷേണായീസ് തീയേറ്ററിന് മുന്നില്‍ ജോജുവിന്റെ ചിത്രമുളള റീത്ത് വച്ച് യൂത്ത് കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കെ.സുധാകരന്റെ പ്രതികരണം.
Post Your Comments