GeneralLatest NewsNEWS

‘ചെറിയ ഹൃദയമിടിപ്പ് ആദ്യമായി കേൾക്കുമ്പോളാണ് ഒരു അമ്മയുടെ സന്തോഷം ആരംഭിക്കുന്നത്’: മെറ്റേണിറ്റി ഷൂട്ടുമായി സൗഭാഗ്യ

അഭിനേതാക്കളായ രാജാറാം – താരാ കല്യാൺ ദമ്പതികളുടെ മകളാണ് നടിയും നർത്തകിയുമായ സൗഭാഗ്യ. ടിക്ടോക്, ഡബ്സ്മാഷ് വീഡിയോകളിലൂടെയാണ് സൗഭാഗ്യ മലയാളികൾക്ക് പ്രിയങ്കരിയാകുന്നത്. 2020 ഫെബ്രുവരി 20ന് ആയിരുന്നു സൗഭാഗ്യയും നർത്തകനും നടനുമായ അർജുൻ സോമശേഖറും വിവാഹിതരായത്. ഇപ്പോൾ മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് സൗഭാഗ്യയും ഭർത്താവ് അർജുൻ സോമശേഖറും. ഹൃദ്യമായ ചിത്രങ്ങൾ ഇരവരും സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

ഒരു ചുവപ്പ് ഗൗൺ ആണ് സൗഭാഗ്യയുടെ വേഷം. ചില ചിത്രങ്ങളിൽ പൂക്കൾ കൊണ്ടൊരുക്കിയ കിരീടവും വച്ചിട്ടുണ്ട് . ‘പുതിയ ജീവന്‍ ഉള്ളിൽ ഇളകുമ്പോഴും ചെറിയ ഹൃദയമിടിപ്പ് ആദ്യമായി കേൾക്കുമ്പോഴുമാണ് ഒരു അമ്മയുടെ സന്തോഷം ആരംഭിക്കുന്നത്. കളിയായുള്ള ഒരു ചവിട്ട് അവൾ ഒരിക്കലും തനിച്ചല്ലെന്ന് ഓർമിപ്പിക്കുന്നു’- ഒരു ചിത്രത്തിനൊപ്പം സൗഭാഗ്യ കുറിച്ചു.

‘അവന്റെ ദിവസം എത്ര കഠിനമായിരുന്നു എന്നത് ഒരു വിഷയമല്ല. കാരണം എല്ലാം ശരിയാക്കാൻ ഒരു ചെറിയ ചവിട്ട് മതി’- എന്നായിരുന്നു അർജുൻ സൗഭാഗ്യയുടെ വയറിൽ തല ചേർത്തുവച്ചുള്ള ചിത്രത്തിനൊപ്പം കുറിച്ചത്. കറുപ്പ് ബ്ലേസറാണ് അർജുൻ ധരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button