ഡൽഹി : രാഷ്ട്രപതി ഭവനില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ 2021 ലെ പത്മ പുരസ്കാരങ്ങള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്തു. മലയാളത്തിന് അഭിമാനമായി കേരളത്തില്‍ നിന്ന് 6 പേരാണ് പത്മ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായത്. ഗായിക കെ.എസ് ചിത്ര പത്മ ഭൂഷന് പുരസ്കാരം ഏറ്റുവാങ്ങി. പത്മ ഭൂഷണ് പുരസ്കാരം 10 പേരും പത്മശ്രീ പുരസ്കാരം 102 പേരും സ്വീകരിച്ചു.
16 പേര്‍ക്ക് മരണാനന്തര ബഹുമതിയായി പരമോന്നത സിവിലിയന്‍ പുരസ്കാരങ്ങള്‍ നല്കി. ഡോ. ബി.എം. ഹെഗ്ഡെ, ബി.ബി. ലാല്‍, സുദര്ശന് സഹോ , എന്നിവര്‍ പത്മ വിഭൂഷണ്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
ചലച്ചിത്ര പിന്നണി ഗായകന് എസ് പി ബാലസുബ്രഹ്മണ്യത്തിനും ശാസ്ത്ര സാങ്കേതിക വിദഗ്ദന് നരീന്ദര്‍ സിങ്ങ് കപനിക്കും മരണാനന്തര ബഹുമതിയായി പത്മ വിഭൂഷണ്‍ പുരസ്കാരം നല്കി. മുന്‍ കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്, ആസാം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗഗോയ് എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മ ഭൂഷണും നല്കി.
Post Your Comments