GeneralLatest NewsNEWS

കര്‍ഷക പ്രക്ഷോഭത്തെ വിമർശിച്ചു ; അക്ഷയ് കുമാര്‍ ചിത്രം ‘സൂര്യവൻശി’ പ്രദര്‍ശനം തടഞ്ഞ് കര്‍ഷക സംഘടനകള്‍

ഡൽഹി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചെന്നാരോപിച്ച് അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ ‘സൂര്യവൻശി’യുടെ പ്രദര്‍ശനം തടഞ്ഞ് കര്‍ഷക സംഘടനകള്‍. നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ താരത്തിന്റെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും കര്‍ഷസംഘടനകള്‍ വ്യക്തമാക്കി.

ഭാരതി കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. പഞ്ചാബ് ഹോഷിയാര്‍പൂരിലെ ഷഹീദ്ഉദ്ദം സിംഗ് പാർക്ക്, പാട്യാല, ബുധ്‌ലാധ അടക്കമുള്ള സ്ഥലങ്ങളിലെ നിരവധി തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്.

കാര്‍ഷിക നിയമങ്ങളെ തുടര്‍ന്നുണ്ടായ കര്‍ഷക പ്രക്ഷോഭത്തിന് ആഗേളതരത്തില്‍ പിന്തുണ ലഭിച്ചിരുന്നപ്പോള്‍ വിഭാഗീതയ സൃഷ്ടിക്കുന്നവരെ ശ്രദ്ധിക്കേണ്ട എന്ന വിമര്‍ശനവുമായി അക്ഷയ് കുമാര്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് കർഷക സംഘടനകളുടെ ഈ നീക്കം.

കഴിഞ്ഞ ദിവസമാണ് അക്ഷയ് കുമാറിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രം ‘സൂര്യവൻശി’ റിലീസിന് എത്തുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 30 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. ഇന്ത്യയിലെ 4000 സക്രീനുകളിലും 66 വിദേശ രാജ്യങ്ങളിലായി 1300 സ്‌ക്രീനുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button