
ബാലതാരമായി അഭിനയരംഗത്ത് വന്ന് 2003ല്‍ കെ രാഘവേന്ദ്ര സംവിധാനം ചെയ്ത ഗംഗോത്രി എന്ന ചിത്രത്തിലൂടെ നായകനായി എത്തിയ നടനാണ് അല്ലു അർജുൻ. എന്നാൽ 2004ല്‍ പ്രര്‍ശനത്തിനെത്തിയ ആര്യ എന്ന ചിത്രമാണ് അഭിനയജീവിത്തിലെ വഴിത്തിരിവിന് കാരണമായ ചിത്രം. യുവാക്കള്‍ക്കിടയില്‍ ധാരാളം ആരാധകരെ നേടിയെടുക്കാന്‍ ഈ ചിത്രത്തിലൂടെ അല്ലുവിന് കഴിഞ്ഞു.
മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളത്തിലടക്കം നിരവധി ആരാധകരെ നേടാൻ കഴിഞ്ഞ തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന്റെയും കുടുംബത്തിന്റെയും ദീപാവലി ആഘോഷങ്ങളുടെ വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. മഞ്ഞ ലെഹങ്കയില്‍ അതിസുന്ദരിയായി എത്തുന്ന അല്ലുവിന്റെ ഭാര്യ സ്നേഹ റെഡ്ഡിയാണ് വീഡിയോയുടെ പ്രധാന ആകർഷണം.
മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രം അണിഞ്ഞാണ് അല്ലു എത്തിയത്. 2011ലായിരുന്നു അല്ലു അർജുനും സ്നേഹയും വിവാഹിതരാകുന്നത്. ഇവർ കണ്ട് കുട്ടികളാണ്. അല്ലു അയാൻ, അല്ലു അർഹ.
അല്ലുവിന്റെ ഫാം ഹൗസിൽ വച്ചായിരുന്നു പാർട്ടി നടന്ന പാർട്ടിയിൽ കുടുംബാംഗങ്ങളും സിനിമയിലെ അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. രാം ചരണും ഭാര്യയും നടി നിഹാരികയും ഭർത്താവ് ചൈതന്യയും അതിഥികളായി എത്തിയിരുന്നു.
Post Your Comments