കോഴിക്കോട് : സിനിമ സീരിയൽ നടി കോഴിക്കോട് ശാരദ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു . മെഡിക്കൽ കോളജിൽ റിട്ട. നഴ്സിങ് അസിസ്റ്റന്റ് ആയിരുന്നു. കുറച്ചു കാലമായി ചികിത്സയിലായിരുന്നു. വെള്ളിപറമ്പിലാണ് വീട്. മൃതദേഹം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ.
നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടായിരുന്നു ശാരദയുടെ അഭിനയ രംഗത്തെ തുടക്കം. 1979-ൽ പുറത്തിറങ്ങിയ ‘അങ്കക്കുറി’യാണ് ആദ്യ ചിത്രം. അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സല്ലാപത്തിൽ മനോജ്.കെ.ജയന്റെ അമ്മയുടെ വേഷത്തിൽ മികച്ച പ്രകടനം നടത്തി. അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി, ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, നന്ദനം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക് തുടങ്ങി നൂറോളം ചിത്രങ്ങളിലും നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
Post Your Comments