കമൽ ഹാസന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് വിക്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ താരത്തിന്റെ ഒരു സ്പെഷ്യല്‍ വീഡിയോ പുറത്തുവിട്ടിരുന്നു. ‘ വിക്രം- ദ ഫസ്റ്റ് ഗ്ലാന്‍സ്’ എന്ന പേരില്‍ ആരാധകര്‍ നാളേറെയായി കാത്തിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലെ 48 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു സംഘട്ടന രംഗമാണ് പുറത്തുവിട്ടത്. യൂട്യൂബ് ട്രെന്‍ഡിങില്‍ നാലാം സ്ഥാനവും അഞ്ചാം സ്ഥാനവും മാറിമാറി നിലനിര്‍ത്തുകയാണിപ്പോള്‍ ‘വിക്രം’ ടീസര്‍.
രണ്ട് ദിനം പിന്നിടുമ്പോൾ ഒരു കോടിയിലധികം പേരാണ് ടീസര്‍ കണ്ടിരിക്കുന്നത്. ആദ്യ ദിനം തന്നെ ‘വിക്രം’ ടീസറിന് നാല് മില്യണിലധികം കാഴ്ച്ചക്കാരാണ് ലഭിച്ചത്. 3,50,000 ലൈക്കുകളും നേടിയിരുന്നു. ആയിരക്കണക്കിന് ആരാധകരുടെ കമന്റുകളും വീഡിയോക്ക് താഴെ ഒഴുകിയെത്തി. തങ്ങളുടെ പ്രിയ താരത്തെ പുകഴ്ത്തിക്കൊണ്ടുള്ള കമന്റുകളായിരുന്നു അവയില്‍ പലതും.’ഈ കാലഘട്ടത്തിന്റെ അഭിചുരിയും അതിന് അനുയോജ്യമായ സ്ക്രിപ്റ്റ് തെരഞ്ഞെടുക്കാനും കമല്‍ സാറിന് അറിയാം. അദ്ദേഹം തീര്‍ത്തുമൊരു യൂണിവേഴ്സല്‍ താരമാണ്.’-ഒരാള്‍ കുറിച്ചു. ‘ഒരു മണിക്കൂറില്‍ ഒരു മില്യണ്‍.. അതാണ് ഒരു മികച്ച കലാകാരന്റെ ടാലന്റ്. നെഗറ്റിവിറ്റിയെ ഒഴിവാക്കൂ. ആരോഗ്യമായിരിക്കൂ. പിറന്നാള്‍ ആശംസകള്‍ കമല്‍ ജീ’. ഇപ്രകാരമാണ് മറ്റൊരാള്‍ കമന്റ് ചെയ്തു .
1986ലും ‘വിക്രം’ എന്ന പേരില്‍ കമല്‍ ഹസന് ചിത്രം പുറത്തിറങ്ങിയിരുന്നു. കമല്‍ ഹസനെ നായകനാക്കി രാജശേഖര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗമല്ലെങ്കിലും പുതിയ ചിത്രത്തില്‍ 1986ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ തീം സോങിന്റെ റീമിക്സ് വേര്‍ഷന്‍ ‘വിക്രം’ ടീസറില്‍ ഉപയോഗിച്ചിട്ടുണ്ട്.
Post Your Comments