ഡൽഹി : തിങ്കളാഴ്ച രാഷ്ട്രപതി ഭവനില്‍ നടന്ന പത്മ പുരസ്കാര ജേതാക്കളെ ആദരിക്കുന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും ബോളിവുഡ് താരം കങ്കണ റണാവത് പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. ശക്തമായ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനാണ് കങ്കണയ്ക്ക് അവാര്‍ഡ് ലഭിച്ചത്.
കങ്കണയ്ക്കൊപ്പം കരണ്‍ ജോഹര്‍, ഏക്താ കപൂര്‍ എന്നിവർക്കും പെര്‍ഫോമിംഗ് ആര്‍ട്സ് മേഖലയ്ക്ക് നല്കിയ സംഭാവനകള്‍ക്ക് പുരസ്ക്കാരക് പ്രഖ്യാപിച്ചിരുന്നു. കങ്കണ ചടങ്ങില്‍ പങ്കെടുത്തെങ്കിലും കരണ്‍ ജോഹറും, ഏക്തയും പങ്കെടുത്തില്ല.
മുതിര്‍ന്ന നാടക, ടിവി, ചലച്ചിത്ര നടി സരിത ജോഷി, ഗായകന് അദ്നാന് സാമി എന്നിവരും ചടങ്ങില്‍ പത്മശ്രീ സ്വീകരിച്ചു. ഏറ്റവും വേഗമേറിയ പിയാനോ വാദകനെന്ന ബഹുമതി അദ്നാന് സാമിക്ക് ലഭിച്ചു. റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് വര്‍ഷം തോറും പ്രഖ്യാപിക്കുന്ന ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നാണ് പത്മ അവാര്‍ഡുകള്‍.
Post Your Comments