HollywoodLatest NewsNEWS

സിനിമാറ്റോഗ്രഫര്‍ മരിച്ചതിനു പിന്നാലെ ഹോളിവുഡ് ചിത്രം ‘റസ്റ്റിന്റെ’ ലൊക്കേഷനില്‍ വീണ്ടും അപകടം

ലോസ്‌ആഞ്ചലോസ്‌ : സിനിമയുടെ ചിത്രീകരണത്തിനിടെ നായകനായ അലക് ബാള്‍ഡ്വിന്റെ വെടിയേറ്റ് സിനിമാറ്റോഗ്രഫര്‍ ഹലൈന ഹച്ചിസ് മരിച്ചതിനു പിന്നാലെ ‘റസ്റ്റ്’ ഹോളിവുഡ് ചിത്രത്തിന്റെ ലൊക്കേഷനില്‍ വീണ്ടും അപകടം. ഷൂട്ടിംഗിന് ശേഷം സെറ്റ് അടയ്ക്കാന്‍ സഹായിക്കുന്നതിനിടെ അപകടകരമായ വിഷമുള്ള ചിലന്തി കടിച്ചു പ്രൊഡക്ഷന്‍ വര്‍ക്കറിലൊരാള്‍ ഗുരുതരാവസ്ഥയില്‍. ലാംബ് ഓപ്പറേറ്ററും പൈപ്പ് റിഗ്ഗറുമായ ജേസണ്‍ മില്ലറെയാണ് മാരക വിഷമുള്ള തവിട്ടു നിറത്തിലുള്ള ചിലന്തി കടിച്ചതെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ചിലന്തിയുടെ കടിയേറ്റ മില്ലറിന് കയ്യില്‍ വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതോടെ ചികിത്സ തേടിയപ്പോളാണ് മാരക വിഷമുള്ള ചിലന്തിയുടെ കടിയാണ് ഏറ്റതെന്ന് മനസ്സിലായത്. ഇതിനകം ഒന്നിലധികം ശസ്ത്രക്രിയകള്‍ നടത്തിക്കഴിഞ്ഞ മില്ലറുടെ കൈ വിഷം മാരകമായതിനാല്‍ മുറിച്ചു കളയേണ്ടി വരുമെന്നതടക്കം റിപ്പോര്‍ട്ടുകളുണ്ട്.
അണുബാധ തടയാനും കൈമുറിച്ചു മാറ്റാനിടയാകാതിരിക്കാനുമായി ഡോക്ടര്‍മാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ആശുപത്രിയെ ഉദ്ദരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ചിത്രത്തിന്റെ പ്രതിനിധികള്‍ ഇതു സംബന്ധിച്ച പ്രതികരണങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. സിനിമാ പ്രവര്‍ത്തകര്‍ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നത് തീരെ ശ്രദ്ധയില്ലാതെയാണെന്ന വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ മില്ലറുടെ അപകടം.

 

shortlink

Related Articles

Post Your Comments


Back to top button