GeneralLatest NewsNEWS

52 വർഷത്തെ സിനിമാജീവിതം, സിനിമാ അരങ്ങേറ്റ വാർഷികത്തിന്റെ സന്തോഷം പങ്ക് വച്ച് അമിതാഭ് ബച്ചൻ

മുംബൈ : അമിതാഭ് ബച്ചന്‍ എന്ന ബോളിവുഡിന്റെ ബിഗ് ബി ഇന്ത്യന്‍ സിനിമയില്‍ അര നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1969 ലായിരുന്നു അമിതാഭ് ബച്ചന്‍ എന്ന ഇതിഹാസം ആദ്യമായി വെള്ളിത്തിരക്ക് മുന്നിലെത്തിയത്. ട്വിറ്ററിലൂടെയാണ് ബച്ചന്‍ ഈ സന്തോഷം തന്റെ ആരാധകരുമായി പങ്കിട്ടത് .

‘1969 ഫെബ്രുവരി 15ന് താന്‍ തന്റെ ആദ്യ ചിത്രമായ സാത്ത് ഹിന്ദുസ്ഥാനിയില്‍ ഒപ്പിട്ടു. അതേ വര്‍ഷം നവംബര്‍ ഏഴിന് ചിത്രം റിലീസായി. ഇന്ന് 52 വര്‍ഷം തികയുകയാണ്’. അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു. അന്‍വര്‍ അലി എന്ന കഥാപാത്രമായിട്ടാണ് അമിതാഭ് ബച്ചന്‍ സാത്ത് ഹിന്ദുസ്ഥാനിയില്‍ അഭിനയിച്ചത്. സാത്ത് ഹിന്ദുസ്ഥാനിയിലൂടെ മികച്ച നവാഗതനടനുള്ള ദേശീയ അവാര്‍ഡും ബച്ചന്‍ സ്വന്തമാക്കിയിരുന്നു.

സാത്ത് ഹിന്ദുസ്ഥാനിയിലെ ഫോട്ടോകളും താരം ട്വിറ്ററില്‍ പുങ്കുവെച്ചിരുന്നു. ഖ്വാജ അഹമദ് അബ്ബാസാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ഖ്വാജ അഹമ്മദ് അബ്ബാസും മന്‍മോഹന്‍ സാബിറും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്. മലയാളത്തിന്റെ മധു, ഷെഹനാസ്, ഉത്പാല്‍ ദുത്ത്, ജലാല്‍ അഘ, അന്‍വര്‍ അലി തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തി.

shortlink

Related Articles

Post Your Comments


Back to top button