GeneralLatest NewsNEWS

തിയേറ്ററിലേക്ക് ആളുകളെ എത്തിക്കാന്‍ കഴിയുന്നില്ല, മിഷന്‍ സി പ്രദര്‍ശനം മാറ്റിവയ്ക്കുന്നു

കൊച്ചി : കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മിഷന്‍ സി എന്ന സിനിമയുടെ സിനിമയുടെ പ്രദര്‍ശനം മാറ്റിവെക്കാന്‍ ഒരുങ്ങുന്നു. രജനി സാറിന്റെ അണ്ണാത്തെ പോലുള്ള പടങ്ങള്‍ക്ക് പോലും തിയേറ്ററിലേക്ക് ആളുകളെ എത്തിക്കാന്‍ കഴിയുന്നില്ലെന്നും, മിക്ക സിനിമകള്‍ക്കും ആളില്ലാത്ത കാരണം ഷോ മുടങ്ങുകയാണെന്നും സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുിന്നു സംവിധായകന്റെ പ്രതികരണം .

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

‘ആളില്ലാത്തതിനാല്‍ തീയേറ്ററുകള്‍ പലതും പൂട്ടിയിടുന്നു. രജനി സാറിന്റെ അണ്ണാത്തെ പോലുള്ള പടങ്ങള്‍ക്ക് പോലും തിയേറ്ററിലേക്ക് ആളുകളെ എത്തിക്കാന്‍ കഴിയുന്നില്ല. മിക്ക സിനിമകള്‍ക്കും ആളില്ലാത്ത കാരണം ഷോ മുടങ്ങുന്നു. അടുപ്പമുള്ള തിയേറ്റര്‍ സുഹൃത്തുക്കള്‍ പറയുന്നു, ഒന്ന് നിര്‍ത്തിവെച്ചു കുറച്ചു ദിവസം കഴിഞ്ഞു പ്രദര്‍ശനം തുടങ്ങിയാല്‍ മതിയെന്ന്. മിഷന്‍ സി ജനങ്ങളിലേക്ക് എത്തേണ്ട സിനിമയാണ് എന്നാണ് ഇപ്പോള്‍ വന്നിട്ടുള്ള റിവ്യൂ കളില്‍ നിന്നും വ്യക്തമാകുന്നത്.

തിയേറ്ററില്‍ കാണേണ്ട സിനിമയാണ് മിഷന്‍ സി എന്നാണ് മിക്കവരുടെയും അഭിപ്രായം. രജനി, വിശാല്‍, ആര്യ പോലുള്ള വലിയ സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് പോലും പ്രേക്ഷകര്‍ തിയേറ്ററിലേക്ക് എത്തുന്നില്ല. ജനം തിയേറ്ററില്‍ വരുന്നത് വരെ ‘മിഷന്‍ സി’ നീട്ടി വെക്കണമെന്ന എന്റെ അഭിപ്രായം പ്രൊഡ്യൂസറും വിതരണക്കാരും അവസ്ഥ മനസിലാക്കുമെന്നും അംഗീകരിക്കുമെന്നുമാണ് എന്റെ വിശ്വാസം. വാക്‌സിനേഷന്‍ സംശയങ്ങള്‍ തീര്‍ന്നിട്ടില്ല. കുട്ടികളുമായി ഫാമിലികള്‍ വീണ്ടും തീയേറ്ററിലെത്തും, അതുറപ്പാണ്. അതിനു സിനിമാ പ്രവര്‍ത്തകരും കൂടെ നില്‍ക്കണം. ഒപ്പം ജനങ്ങളുടെ ഭീതി അകന്നു തിയേറ്ററില്‍ എല്ലാരും എത്തുവാന്‍ നമുക്ക് ശ്രമിക്കാം’.

എം സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മീനാക്ഷി ദിനേശാണ് നായികയായി എത്തുന്നത്. സംവിധായകന്‍ ജോഷിയുടെ ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തില്‍ നൈല ഉഷയുടെ കൗമാര കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് ‘മിഷന്‍-സി’. മേജര്‍ രവി, ജയകൃഷ്ണന്‍, കൈലാഷ്, ഋഷി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

 

shortlink

Related Articles

Post Your Comments


Back to top button