Uncategorized

ഒറ്റമുറി ഫ്ലാറ്റിൽ നിന്ന് ഋത്വിക് റോഷന്റെ അയൽവാസിയായി സന്യ മൽഹോത്ര, ദംഗൽ താരത്തിന്റെ പുതിയ വീടിന്റെ വില 14.3 കോടി

മുംബൈ : 2016ൽ ആമിർ ഖാന്റെ ദംഗൽ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സന്യ മൽഹോത്ര. ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടര്‍ ശകുന്തളാ ദേവിയുടെ കഥ പറഞ്ഞ ചിത്രത്തില്‍ അവരുടെ മകളായ അനുപമ ബാനര്‍ജിയുടെ വേഷം അഭിനയിച്ചതും സാന്യ മല്‍ഹോത്രയായിരുന്നു. നര്‍ത്തികയെന്ന നിലയില്‍ പരിശീലനം നേടിയ സന്യ സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തില്‍ കൊറിയോഗ്രാഫി ചെയ്തിരുന്നു.

ഇപ്പോൾ മുംബൈയിൽ സന്യ മൽഹോത്ര സ്വന്തമാക്കിയ പുതിയ ആഢംബര വീടിനെ കുറിച്ചുള്ള വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. മുംബൈയിലെ ജുഹു വേർസോവ ലിങ്ക് റോഡിൽ കടലിന് അഭിമുഖമായിട്ടാണ് സന്യയുടെ അപാർട്മെന്റ്. ഒക്ടോബർ 14 നാണ് സന്യ പുതിയ വീട് വാങ്ങിയതെന്നാണ് മണി കൺട്രോൾ റിപ്പോര്ട്ടിൽ പറയുന്നത്. 14.3 കോടി രൂപയാണ് സന്യയുടെ പുതിയ വീടിന്റെ വില. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ മാത്രം നൽകിയത് 71.5 ലക്ഷം രൂപയാണെന്നും റിപ്പോര്ട്ടിൽ പറയുന്നു

ജുഹുവിൽ ഋത്വിക് റോഷനാണ് സന്യയുടെ പുതിയ അയൽവാസി. സന്യയുടെ പുതിയ വീടുള്ള അതേ ബിൽഡിങ്ങിൽ ഋത്വിക് റോഷന് രണ്ട് അപാർട്മെന്റുകളുണ്ട്. ഇവിടെയുള്ള ഋത്വിക് റോഷന്റെ രണ്ട് വീടുകൾക്ക് 100 കോടിയോളം രൂപ വരുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷമാണ് ഋത്വിക് വീട് വാങ്ങിയത്.

ഡൽഹി സ്വദേശിയായ സന്യ 2018 ലാണ് മുംബൈയിൽ ആദ്യമായി സ്വന്തമായി വീട് വാങ്ങുന്നത്. സിനിമയിൽ എത്തുന്ന സമയത്ത് ഒറ്റമുറി ഫ്ലാറ്റിലാണ് താൻ താമസിച്ചിരുന്നത്. ഇനി മാതാപിതാക്കൾക്കു കൂടി താമസിക്കാൻ ഒരു വലിയ വീട് വേണം എന്നായിരുന്നു അന്ന് സന്യ പറഞ്ഞത്.

shortlink

Post Your Comments


Back to top button