
കൊച്ചി : പ്രിയദർശൻ – മോഹൻലാൽ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റെക്കോര്‍ഡ് തുകയ്ക്ക് വിറ്റതായി റിപ്പോര്‍ട്ട്. 90 കോടി രൂപ മുകളിലാണ് ചിത്രം ആമസോണ്‍ പ്രൈമിന് വിറ്റതെന്നാണ് സൂചന. ഇടപാട് പരസ്യമാക്കിയിട്ടില്ലെങ്കിലും, തുക ശരിയാണെങ്കില്‍, രാജ്യത്തെ ഒരു ഓവര്‍-ദി-ടോപ്പ് പ്ലാറ്റ്‌ഫോമുമായുള്ള ഏറ്റവും ഉയര്‍ന്ന ഇടപാടായിരിക്കും ഇത്.
മോഹന്‍ലാല്‍ നായകനായ മരക്കാര്‍ 90 കോടിയോളം രൂപ ചെലവിലാണ് നിര്‍മ്മിച്ചത്. സാറ്റലൈറ്റ് അവകാശം വിറ്റതിന്റെ ലാഭം നിര്‍മ്മാതാവിനാണ്. മോഹന്‍ലാല്‍ നായകനാകുന്ന നാല് ചിത്രങ്ങള്‍ കൂടി ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് വില്‍ക്കാന്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂർ ധാരണയിലെത്തി. ബ്രോ ഡാഡി, 12ത് മാന്‍, എലോൺ , വൈശാഖ് മോഹന്‍ലാല്‍ ചിത്രം എന്നിവയാണ് അവ. ഇതില്‍ ബ്രോ ഡാഡിയും, 12 ത് മാനും ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
ഓരോ തീയറ്ററുകളിലെയും നാല് റെഗുലര്‍ ഷോകള്‍ക്ക് പുറമെ മൂന്ന് അധിക പ്രദര്‍ശനങ്ങള്‍ നടത്താനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും നിലവിലെ കോവിഡ്-19 സാഹചര്യത്തില്‍ പദ്ധതി സാധ്യമാകില്ല. അതിനാല്‍ നിക്ഷേപം തിരികെ ലഭിക്കുന്നതിന് ഒടിടിയില്‍ റിലീസ് ചെയ്യുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു.
Post Your Comments