GeneralLatest NewsNEWS

മോഹൻലാലിൻറെ വീട്ടിൽ അതിഥികളായി എം.ജി.ശ്രീകുമാറും ഭാര്യയും

കോളജ് കാലം മുതലുള്ള സൗഹൃദമാണ് എം.ജിശ്രീകുമാറും മോഹൻലാലും തമ്മിൽ. സിനിമയിൽ സജീവമായപ്പോൾ ബന്ധം കൂടുതൽ ബലപ്പെട്ടു. തിരക്കുകൾ കാരണം പലപ്പോഴും നേരിൽ കാണാൻ സാധിക്കാറില്ലെന്നും എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ തങ്ങൾ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ടെന്നും മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ എം.ജി.ശ്രീകുമാർ വെളിപ്പെടുത്തിയിരുന്നു. ഇപ്പോളിതാ മോഹൻലാലിന്റെ ദുബായിലെ വീട്ടിൽ അതിഥികളായി എത്തി ഗായകൻ എം.ജി.ശ്രീകുമാറും ഭാര്യ ലേഖയും. ഇരുവരും മോഹൻലാലിനും ഭാര്യ സുചിത്രയ്ക്കുമൊപ്പം നിൽക്കുന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ‌

പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായാണ് എം.ജി ശ്രീകുമാറും ഭാര്യയും ദുബായിയിൽ എത്തിയത്.
യുഎഇ ഗോൾഡൻ വീസ സ്വന്തമാക്കിയ എം.ജി.ശ്രീകുമാർ, കഴിഞ്ഞ ദിവസം ദുബായിലെ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വച്ച് വീസ ഏറ്റുവാങ്ങിയിരുന്നു. ‌പിന്നാലെയാണ് മോഹൻലാലിന്റെ വീട്ടിൽ സന്ദർശനം നടത്തിയത്.

shortlink

Related Articles

Post Your Comments


Back to top button