
കൊച്ചി : മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്ന ദിവസം കരിദിനമായി ആചരിക്കുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. സിനിമാ തിയേറ്ററില്‍ അന്നേ ദിവസം കരിങ്കൊടി കെട്ടുമെന്നും ജീവനക്കാര്‍ കറുത്ത ബാഡ്ജ് ധരിക്കുകയും ചെയ്യുമെന്ന് അറിയിച്ച സംഘടന ഈ നീക്കം മോഹന്‍ലാലിനും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനുമുള്ള മുന്നറിയിപ്പാണ് എന്നും അറിയിച്ചു. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് സംഘടന ഈ തീരുമാനത്തിലെത്തിയത്.
മോഹന്‍ലാലിന്റെ ആരാധകരുടെ ആവശ്യത്തെത്തുടര്‍ന്ന് ഒ.ടി.ടിയില്‍ റിലീസ് ചെയ്ത ശേഷം മരക്കാര്‍ തിയേറ്ററിലും റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ എതിര്‍ത്തു കൊണ്ട് ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്ന ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യില്ലെന്നും തീരുമാനത്തിന് വിപരീതമായി മരക്കാര്‍ റിലീസ് ചെയ്യുന്ന തിയേറ്റര്‍ ഉടമകളെ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്നും യോഗത്തില്‍ തീരുമാനമെടുത്തു.
Post Your Comments