ചെന്നൈ : അഭിനേതാവ്, നർത്തകൻ, ഗായകൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച സകലകലാ വല്ലഭനാണ് കമൽ ഹാസൻ.1954 നവംബർ 7 -ന് തമിഴ് നാട്ടിലെ രാമനാഥപുരത്തുള്ള ഒരു അയ്യങ്കാർ കുടുംബത്തിൽ അഡ്വക്കെറ്റ് ശ്രീനിവാസന്റെയും, രാജലക്ഷ്മിയുടെയും മകനായി ജനിച്ച കമലിന്റെ 67ാം പിറന്നാള്‍ ആണ് ഇന്ന്. പാർത്ഥസാരഥി എന്നായിരുന്നു കമൽ ഹാസന്റെ ആദ്യത്തെ പേര്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന അച്ഛൻ ശ്രീനിവാസൻ മകന് പിന്നീടാണ് കമൽ ഹാസൻ എന്ന പേര് നൽകുന്നത്. ചാരുഹാസൻ, ചന്ദ്രഹാസൻ, നളിനി എന്നീവരായിരുന്നു സഹോദരങ്ങൾ.
ഇപ്പോളിതാ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ കമൽ ഹാസന് പിറന്നാള്‍ ദിനത്തില്‍ ആശംസകളറിയിച്ച് ഫഹദ് ഫാസില്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഫഹദ് താരത്തിന് പിറന്നാളാശംസ നേര്‍ന്നത്.
‘സെറ്റിലെ ചെറുപ്പക്കാരനായ പയ്യന് സന്തോഷകരമായ പിറന്നാള്‍ നേരുന്നു. കഥകള്‍ക്ക് നന്ദി. ചിരിയ്ക്ക് നന്ദി. മനസിലാക്കിയ പാഠങ്ങള്‍ക്ക് നന്ദി. സിനിമകള്‍ നിര്‍മ്മിക്കുന്നതിന് നന്ദി. ഇന്ത്യന്‍ സിനിമയെ പരിപൂര്ണമാക്കുന്നതിന് നന്ദി. വരാനിരിക്കുന്ന എല്ലാത്തിനും ആശംസകള്‍ നേരുന്നു, ഹാപ്പി ബര്‍ത്ത്ഡേ കമല്‍ സര്’- ഫഹദ് ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിനൊപ്പം ഇരുവരുമൊരുമിച്ചുള്ള ചിത്രവും ഫഹദ് പങ്കുവെച്ചിട്ടുണ്ട്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന സിനിമയില്‍ കമല്‍ഹാസനും ഫഹദും ഒരുമിച്ചഭിനയിക്കുന്നുണ്ട്. വിജയ് സേതുപതിയാണ് ഇവര്‍ക്കൊപ്പം മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Post Your Comments