പുനീത് രാജ് കുമാറിന്റെ മരണം: ചികിത്സിച്ച ഡോക്ടര്‍ക്ക് വധഭീഷണി, കനത്ത സുരക്ഷ

ബെംഗളൂരു : പുനീത് രാജ് കുമാറിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ കരകയറാന്‍ കന്നഡ സിനിമാ മേഖലയ്ക്കും ആരാധകര്‍ക്കും കഴിഞ്ഞിട്ടില്ല. ഒക്ടോബര്‍ 29ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 46കാരനായ പുനീതിന്റെ മരണം.

പുനീതിന്റെ മരണ ശേഷം പത്തോളം ആരാധകർ ജീവൻ വെടിയുകയുണ്ടായി. ഇപ്പോൾ ധാരാളം ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതിനാല്‍ നടന്‍ പുനീതിനെ ചികിത്സിച്ച ഡോക്ടര്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി എന്ന വാർത്തയാണ് പുറത്തു വരുന്നത് . വിക്രം ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ രമണ റാവുവിനെതിരെയാണ് ഭീഷണി സന്ദേശങ്ങള്‍. ഡോക്ടറുടെ ബംഗ്ലൂരുവിലെ വീട്ടിലും സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ് പൊലീസ്.

Share
Leave a Comment