GeneralLatest NewsNEWS

‘ആദിവാസികളായ ആളുകളുടെ പ്രശ്‌നങ്ങളോ, അനീതിയോ അല്ല അവര്‍ കാണുന്നത്, പ്രതികരിക്കേണ്ട ആവശ്യമില്ല’ : പ്രകാശ് രാജ്

ചെന്നൈ: സൂര്യ നായകനായ ഏറ്റവും പുതിയ തമിഴ് ചിത്രം ‘ജയ് ഭീം’ സിനിമയില്‍ പ്രകാശ് രാജ് അവതരിപ്പിച്ച കഥാപാത്രം ഹിന്ദി സംസാരിക്കുന്ന ഒരാളെ തല്ലുന്ന സീന്‍ ഏറെ വിമര്ശിക്കപ്പെട്ടിരുന്നു. ഹിന്ദി സംസാരിക്കുന്ന ആളുകളെ അപമാനിക്കുന്നതാണ് സീനെന്ന് വിവാദമുയര്‍ന്നിരുന്നു.

ഇപ്പോൾ ന്യൂസ് 9ലൈവിന് നല്‍കിയ അഭിമുഖത്തിനിടെ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ പ്രകാശ് രാജ് . ‘ജയ് ഭീം പോലൊരു സിനിമ കണ്ടിട്ട്, ആദിവാസികളായ ആളുകളുടെ പ്രശ്‌നങ്ങളോ, അനീതിയോ അല്ല അവര്‍ കാണുന്നത്. മറിച്ച് അടിക്കുന്നത് മാത്രമാണ്. അത് മാത്രമാണ് അവര്‍ക്ക് മനസിലാകുന്നത്. ഇത് അവരുടെ അജണ്ടയാണ് വെളിപ്പെടുത്തുന്നത്. ഹിന്ദി തങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ തെക്കേ ഇന്ത്യക്കാര്‍ക്ക് നല്ല രോഷമുണ്ട്. ചോദ്യം ചെയ്യല്‍ ഒഴിവാക്കുന്നതിന് വേണ്ടി, പ്രാദേശിക ഭാഷ അറിയാവുന്ന ഒരാള്‍ ഹിന്ദിയില്‍ സംസാരിക്കുമ്പോള്‍ കേസന്വേഷിക്കുന്ന ഒരു പൊലീസുകാരന്‍ പിന്നെ എങ്ങനെയാണ് പെരുമാറുക. ഇത്തരം വിവാദങ്ങളോട് പ്രതികരിക്കേണ്ട ആവശ്യമില്ല. ചിലര്‍ക്ക് പ്രകാശ് രാജ് ആണ് സീനിലുള്ളത് എന്നത് കാരണമാണ് ആ സീന്‍ ഇത്ര പ്രശ്‌നമാകുന്നത്’- താരം പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button