Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsNEWS

‘കപ്പേള’യുടെ അന്യഭാഷ റീമേക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് ഹൈക്കോടതി

കൊച്ചി : മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണു നിര്‍മ്മിച്ച ചിത്രമാണ് ‘കപ്പേള’. സിനിമയുടെ സഹഎഴുത്തുകാരനെന്ന് അവകാശപ്പെട്ട് സുധാസ് എന്നയാള്‍ എറണാകുളം ജില്ലാ കോടതിയില്‍ നല്‍കിയ ഹർജിയുടെ അടിസ്ഥാനത്തിൽ ‘കപ്പേള’ സിനിമയുടെ റീമേക്കുകള്‍ക്ക് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാലിപ്പോൾ തെലുങ്ക് ഉള്‍പ്പെടെയുള്ള അന്യഭാഷാ റീമേക്കുകൾക്കുള്ള വിലക്ക് പിൻവലിച്ച് ഹൈക്കോടതി ഉത്തരവിട്ടു.

അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിച്ച് വലിയ രീതിയിലുള്ള പ്രശംസ നേടിയ ചിത്രമാണ് കപ്പേള. തീയേറ്ററുകളിലെ പ്രദർശനം കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ മൂലം അധികനാള്‍ നീണ്ടുനിന്നില്ലെങ്കിലും പിന്നീട് ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെ പുറത്തു വന്നപ്പോള്‍ ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകരുടെ ഇടയില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ ആണ് ലഭിച്ചത്. 2020 ലാണ് ചിത്രത്തിന്റെ നെറ്റ്ഫ്ളിക്സ് റിലീസ്. ഇതിനു ശേഷം ഉടന്‍ തന്നെ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് വിറ്റു പോവുകയും, ചിത്രത്തിനു കൂടുതല്‍ പുരസ്‌കാരങ്ങള്‍ ലഭിക്കുകയും, തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്യുവാനുള്ള ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു.

എന്നാൽ ഒരു വര്‍ഷത്തിനു ശേഷം തനിക്കും ഈ ചിത്രത്തിന്റെ തിരക്കഥയില്‍ അവകാശമുണ്ടെന്ന് ഉന്നയിച്ച് സുധാസ് എന്ന വ്യക്തി എത്തി. അസിസ്റ്റന്റ് ഡയറക്ടറായി എത്തി ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ സമയത്ത് ഡയറക്ഷന്‍ ടീമിലെ ഒരാളെന്ന നിലയില്‍ നിന്ന സുധാസ് പിന്നീട് രജനികാന്തിന്റെ ‘ദര്‍ബാര്‍’ എന്ന ചിത്രത്തില്‍ സഹായിയായി കപ്പേളയുടെ സെറ്റില്‍ നിന്ന് പോയി.

എന്നാല്‍ ഒരു മാസം ചിത്രത്തിന്റെ ഡയറക്ഷന്‍ ടീമില്‍ പ്രവര്‍ത്തിക്കുകയും സ്‌ക്രിപ്റ്റ് ചര്‍ച്ചയില്‍ കൂടെയിരിക്കുകയും ചെയ്തു എന്ന കാരണത്താലും കോറൈറ്റര്‍ എന്ന സ്ഥാനത്ത് ഇദ്ദേഹത്തിന്റെ പേര് കൂടി ടൈറ്റിലില്‍ ഉള്‍പ്പെടുത്തി. പ്രീപ്രൊഡക്ഷന്‍ സമയത്ത് ഉണ്ടായിരുന്നു എന്ന കാരണത്താല്‍ സുധാസ് കൃത്യമായി ഒരുമാസത്തെ പ്രതിഫലവും കൈപ്പറ്റിയിട്ടുണ്ട്. എന്നാല്‍ ചിത്രത്തില്‍ പേരു വച്ചു എന്ന കാരണത്താൽ സുധാസ് സാഹചര്യം മുതലെടുക്കുകയും, ജില്ലാ കോടതിയെ സമീപിക്കുകയും, താല്‍കാലികമായി സിനിമയുടെ റീമേക്ക് വിലക്കിക്കൊണ്ടുള്ള വിധി വാങ്ങുകയും ചെയ്തു. ആ വിധിയാണ് ഹൈക്കോടതി പിന്‍വലിച്ചത്. സ്റ്റോറി ഐഡിയ നല്‍കിയ വാഹിദും, തിരക്കഥാകൃത്തും സംവിധായകനുമായ മുഹമ്മദ് മുസ്തഫയും നിര്‍മ്മാതാവ് വിഷ്ണു വേണുവും ചേര്‍ന്നാണ് കോടതിയില്‍ രേഖകള്‍ സമര്‍പ്പിച്ചത്.

shortlink

Post Your Comments


Back to top button