റിയോഡി ജനീറ: ലാറ്റിന്‍ ഗ്രാമി അവാര്‍ഡ് ജേത്രിയായ ബ്രസീലിയന്‍ യുവഗായിക മരീലിയ മെന്തോന്‍സ (26) വിമാനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ചയായിരുന്നു അപകടമെന്ന് മരീലിയയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചു കൊണ്ട് അധികൃതര്‍ വ്യക്തമാക്കി.
പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള പവര്‍ ആന്റിനയുമായി വിമാനം കൂട്ടിയിടിച്ചിട്ടുണ്ടാവാമെന്നാണ് പ്രാഥമിക നിഗമനം. 2019 ല്‍ ലാറ്റിന്‍ ഗ്രാമി അവാര്‍ഡ് നേടിയ മരീലിയ മെന്തോന്‍സയ്ക്ക് ബ്രസീലിലും മറ്റു രാജ്യങ്ങളിലും വന്‍ ആരാധകവൃന്ദമുണ്ട്. മരീലിയയുടെ ഗാനങ്ങളെല്ലാം തന്നെ വന്‍ ഹിറ്റുകളാണ്.
ബ്രസീലിയന്‍ നഗരമായ കാരതിങ്കയില്‍ വെള്ളിയാഴ്ച നടക്കാനിരുന്ന സംഗീതപരിപാടിക്കായുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പെട്ട ചെറുവിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന മരീലിയയുടെ പ്രോഗാം പ്രൊഡ്യൂസര്‍ കൂടിയായ അമ്മാവനും രണ്ട് പൈലറ്റുമാരും അപകടത്തില്‍ മരിച്ചതായാണ് വിവരം. വെള്ളച്ചാട്ടത്തിന് സമീപത്തുള്ള പാറക്കെട്ടുകളിലാണ് വിമാനത്തിന്റെ തകര്‍ന്നുവീണ ഭാഗങ്ങള്‍ കണ്ടെത്തിയത്. അപകടകാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
Post Your Comments