ചെന്നൈ : രജനീകാന്ത് നായകനായെത്തിയ അണ്ണാത്തെ വിജയകരമായി പ്രദർശനം തുടരുന്നു. ആദ്യത്തെ രണ്ടു ദിവസം കൊണ്ട് നൂറു കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം 112. 82 കോടി രൂപയാണ് വേള്‍ഡ് വൈഡ് ബോക്സ് ഓഫിസില്‍ നിന്ന് നേടിയത്.
തമിഴ്നാടിന് പുറമേ ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും ചിത്രത്തിന് മികച്ച കളക്ഷനാണ് ആദ്യ ദിവസങ്ങളില്‍ നേടിയത്. ആദ്യത്തെ ദിവസം 70. 19 കോടിയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. തമിഴ്നാട്ടില്‍ നിന്നു മാത്രം ചിത്രം 35 കോടിയോളം രൂപ നേടിയിരുന്നു. ഒരു ചിത്രത്തിന് ലഭിച്ച എക്കാലത്തേയും ഉയര്‍ന്ന ആദ്യ ദിന കളക്ഷനായിരുന്നു ഇത്. രണ്ടാമത്തെ ദിവസം ചിത്രം 42.63 കോടി രൂപയാണ് ചിത്രത്തിന്റെ മൊത്തം കളക്ഷന്‍. ഇതില്‍ 27.15 കോടി രൂപ തമിഴ്നാട്ടില്‍ നിന്ന് മാത്രമാണ് നേടിയത്. ഇതോടെ രണ്ടാമത്തെ ദിവസത്തെ മികച്ച റെക്കോഡും രജനീകാന്തിന്റെ പേരിലായി. തമിഴ്നാട്ടില്‍ നിന്നു മാത്രം രണ്ടു ദിവസങ്ങളിലായി 62.02 കോടി രൂപ ചിത്രം സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകള്‍.
ദീപാവലി റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. കേരളത്തിലെ തിയെറ്ററുകളിൽ കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം എത്തുന്ന ആദ്യ സൂപ്പര്‍താര ചിത്രമായിരുന്നു ഇത്. കീര്‍ത്തി സുരേഷ, നയന്‍താര, ഖുശ്ബു, മീന, പ്രകാശ് രാജ് തുടങ്ങി വൻതാര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
Post Your Comments