GeneralLatest NewsNEWS

ഇരുപതുകളിലെ സ്വപ്‌നം ജീവിക്കുക എന്നതായിരുന്നു, നാല്‍പതുകളില്‍ ജീവിതം ആസ്വദിക്കുകയാണ്: തുറന്ന് പറഞ്ഞ് വിദ്യാ ബാലന്‍

മുംബൈ : ലൈംഗികതയെക്കുറിച്ച്‌ സംസാരിക്കുന്നത് തെറ്റാണെന്ന് അഭിപ്രായപ്പെടുന്ന സമൂഹത്തോട് സ്വന്തം ജീവിതത്തെ കുറിച്ച് തുറന്നു പറച്ചില്‍ നടത്തി വിദ്യാ ബാലന്‍.

‘അതെ നാല്‍പ്പതിന് ശേഷം സ്ത്രീകള്‍ കൂടുതല്‍ കുസൃതിക്കാരും സുന്ദരിയുമായി മാറും. പൊതുവെ നമ്മളെ പഠിപ്പിക്കുന്നത് ഒതുങ്ങി ജീവിക്കാനും ലൈംഗികതയെ ആസ്വദിക്കാതിരിക്കാനുമാണ്. പക്ഷെ പ്രായം കൂടുന്തോറും സ്ത്രീകള്‍ മാറാന്‍ കാരണം അവരെ മറ്റുളളവര്‍ ഗൗനിക്കാതെ വരുന്നതു കൊണ്ടാണ്. സ്വന്തം സന്തോഷമായിരിക്കും പ്രധാനം. അതോടെ സെക്‌സ് ആസ്വദിക്കാന്‍ സാധിക്കുന്നു. നിങ്ങള്‍ മറ്റൊന്നിനേയും ചിന്തിക്കാതെ വരുമ്പോൾ നിങ്ങള്‍ക്ക് കൂടുതല്‍ ആസ്വദിക്കാന്‍ സാധിക്കും.

എന്റെ അഭിപ്രായത്തില്‍ നാല്‍പ്പത് കഴിയുന്നതോടെ ഞാന്‍ ശരിക്കും പിന്നോട്ടാണ് പോകുന്നത്. ഞാന്‍ കുറേക്കൂടി ഗൗരവക്കാരിയായിരുന്നു. പക്ഷെ ഇന്ന് ഞാന്‍ എല്ലാം ആസ്വദിക്കാന്‍ പഠിക്കുകയാണ്. എന്റെ ചുമലുകളില്‍ ലോകത്തിന്റെ മുഴുവന്‍ ഭാരവും ഞാന്‍ ചുമക്കുന്നില്ല. ഇരുപതുകളിലെ എന്റെ സ്വപ്‌നം ജീവിക്കുക എന്ന് മാത്രമായിരുന്നു. നാല്‍പതുകളില്‍ എന്റെ ജീവിതം ഞാന്‍ ആസ്വദിക്കുകയുമാണ്’- വിദ്യാ ബാലന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button