ആക്ഷന്‍ കിംഗ് ബാബു ആന്റണിയുടെ മകന്‍ ആര്‍തര്‍ ആന്റണിയും സിനിമയിലേക്ക്. മലയാളിയായ സന്ദീപ് ജെ സംവിധാനം ചെയ്യുന്ന ‘ദ ഗ്രേറ്റ് എസ്‌കേപ്’ എന്ന ചിത്രത്തിലാണ് ആർതർ അഭിനയിക്കുന്നത്. എല്‍ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ ഫാസ്റ്റ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കിയ ആര്‍തര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ മള്‍ട്ടി ലിംഗ്വല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. സൗത്ത് ഇന്ത്യന്‍ യു എസ് ഫിലിംസിന്റെ നിര്‍മ്മാണത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.
ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ഈ ചിത്രത്തിലേയ്ക്ക് ഓഡീഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട 6 അടി നാലിഞ്ച് ഉയരമുള്ള ആര്‍തറിന്റെ പ്രകടനത്തെ കുറിച്ച് റോബര്‍ട്ട് പഹ്റാം ഏറെ മികച്ച അഭിപ്രായമാണ് പ്രകടിപ്പിച്ചത്. കിക്ക് ബോക്‌സിംഗില്‍ അഞ്ചു തവണ ലോകചാമ്പ്യനും, നാല് തവണ സ്‌പോര്‍ട്ട്- കരാട്ടെ ചാമ്പ്യനുമായ റോബര്‍ട്ട് പര്‍ഹാം, അമേരിക്കയിലെ തിരക്കേറിയ നടനും സംവിധായകനും എഴുത്തുകാരനും നിര്‍മ്മാതാവും കൂടെയാണ്.
2013 ല്‍ ഇടുക്കി ഗോള്‍ഡില്‍ ഒരു ചെറിയ കഥാപാത്രത്തെ ആര്‍തര്‍ അവതരിപ്പിച്ചിരുന്നു. 16 കാരനായ ആര്‍തറിനെ തേടി നിരവധി അവസരങ്ങള്‍ തേടിയെത്താറുണ്ടെങ്കിലും, വിദ്യാഭ്യാസം മുടങ്ങരുത് എന്ന കാരണത്താല്‍ സിനിമാ പ്രവേശനം ഇപ്പോൾ വേണ്ടെന്ന് വച്ചിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ യു എസില്‍ ഷൂട്ട് നടക്കുന്നതിനാലും, മകന്റെ വിദ്യാഭാസത്തിന് തടസങ്ങള്‍ ഇല്ലാത്തതിനാലും, അഭിനയത്തില്‍ ഒരു എക്‌സ്പീരിയന്‍സ് ലഭിക്കാനുമാണ് ‘ദ ഗ്രേറ്റ് എസ്‌കേപി’ല്‍ മകനെ അഭിനയിപ്പിക്കാന്‍ ബാബു ആന്റണി തീരുമാനിച്ചത്. ഇതൊരു സോഫ്റ്റ് ലോഞ്ചിംഗ് മാത്രമാണെന്നും മികച്ച കഥാപാത്രങ്ങളും തിരക്കഥയും ലഭിച്ചാല്‍ ആര്‍തറിന്റെ നായകനായുള്ള മികച്ച ലോഞ്ചിംഗ് പ്രതീക്ഷിക്കാമെന്നും ബാബു ആന്റണി കൂട്ടിച്ചേര്‍ത്തു.
Post Your Comments