കൊച്ചി : ജോജു നിയമം പാലിക്കാതെയാണ് 2 കാറുകള്‍ ഉപയോഗിക്കുന്നതെന്ന് ആരോപിച്ച് എറണാകുളം ആര്‍ടിഒയ്ക്കു പരാതി നൽകി കളമശേരി സ്വദേശി മനാഫ് . അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് അഴിച്ചു മാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റാണു ജോജുവിന്റെ ഒരു കാറില്‍ ഘടിപ്പിച്ചിട്ടുള്ളതെന്നും, കേരളത്തില്‍ തുടര്‍ച്ചയായി ഉപയോഗിക്കണമെങ്കില്‍ ഇവിടുത്തെ രജിസ്ട്രേഷന് വേണമെന്ന നിയമം ലംഘിച്ചെന്നും പരാതിയില്‍ പറയുന്നു.
ആദ്യത്തെ പരാതി അന്വേഷിക്കാന്‍ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ചുമതലപ്പെടുത്തിയതായി ആര്‍ടിഒ പി.എം. ഷെബീര്‍ പറഞ്ഞു. രണ്ടാമത്തെ പരാതി ചാലക്കുടി ആര്‍ടിഒയ്ക്കു കൈമാറി. ജോജുവിനെതിരെയുള്ള പരാതികൾ പരിശോധിക്കുമെന്നും തെളിവു ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും ഡിസിപി ഐശ്വര്യ ഡോംഗ്രെ പറഞ്ഞു.
കോണ്‍ഗ്രസ് ഉപരോധത്തില്‍ പ്രതിഷേധിച്ചു റോഡിലിറങ്ങിയ നടന് ജോജു ജോര്‍ജ് മാസ്ക് ധരിക്കാതെ കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാനും പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments