
കൊച്ചി: ഏറെ ചർച്ചകൾ നടന്നെങ്കിലും മോഹന്‍ ലാല്‍ ചിത്രം മരയ്ക്കാര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യില്ല ഒ ടി ടി റിലീസായിരിക്കുമെന്ന് ഫിലിം ചേംബര്‍ അറിയിച്ചു. തിയേറ്റര്‍ ഉടമകള്‍ വിട്ടുവീഴ്ച ചെയ്തില്ലെന്നും വിമര്‍ശനമുണ്ടായി.
തിയേറ്റര്‍ റിലീസിനായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ചെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് ജി.സുരേഷ് കുമാര്‍ അറിയിച്ചു. ഇന്നത്തെ ചര്‍ച്ചകള്‍ മാറ്റാന്‍ ആവശ്യപ്പെട്ടതും ചേംബര്‍ തന്നെയെന്നും സുരേഷ് കുമാര്‍ പറഞ്ഞു. മന്ത്രി സജി ചെറിയാൻ വിളിച്ച ഇന്നത്തെ യോഗം മാറ്റിവച്ചിരുന്നു. ഇതിനു പിറകെയാണ് ഈ തീരുമാനം ഫിലിം ചേംബർ പുറത്ത് വിട്ടിരിക്കുന്നത്.
Post Your Comments