
മുംബൈ : ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് പ്രണയ ജോഡികളാണ് ഷാരൂഖ് ഖാനും കജോളും. ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, കുച്ച് കുച്ച് ഹോത്താ ഹേ തുടങ്ങിയ സിനിമകളൊക്കെ ബോക്സോഫിൽ വൻ വിജയം നേടിയവയാണ്. ഏതാനും ദിവസം മുൻപായിരുന്നു ഷാരൂഖിന്റെ 56-ാം ജന്മദിനം. ബോളിവുഡിൽനിന്നും നിരവധി താരങ്ങൾ ഷാരൂഖിന് ജന്മദിനാശംസകൾ നേർന്നിരുന്നു. എന്നാല്‍ ഷാരൂഖിന്റെ അടുത്ത സുഹൃത്തും ഹിറ്റ് നായികയുമായ കജോൾ ആശംസകൾ നേർന്നിരുന്നില്ല. കാജോള്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസ പങ്കുവെയ്ക്കാഞ്ഞത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി.
കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ആരാധക ചോദ്യങ്ങൾക്കു മറുപടി പറയുന്നതിനിടെ പലരും ഇക്കാര്യം ചോദിച്ചു. ‘മകൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിന്റെ എല്ലാ ആഗ്രഹങ്ങളെല്ലാം സഫലമായതായി ഞാൻ കരുതുന്നു. ഇതിൽ കൂടുതൽ എന്ത് ആശംസയാണ് ഞാൻ നേരേണ്ടത്’- എന്നായിരുന്നു കജോളിന്റെ മറുപടി.
Post Your Comments