GeneralLatest NewsNEWS

35 കോടി രൂപയുമായി എക്കാലത്തേയും ഉയര്‍ന്ന ആദ്യദിന കളക്ഷൻ ; റെക്കോഡിട്ട് രജനിയുടെ ‘അണ്ണാത്തെ’

ചെന്നൈ : ദീപാവലി റിലീസായി എത്തിയ രജനീകാന്തിന്റെ അണ്ണാത്തെ തമിഴ്‌നാട്ടിലെ തീയറ്ററുകളില്‍ ആഘോഷം നിറച്ച്‌ മുന്നേറുന്നു. ആദ്യ ദിവസം തന്നെ തമിഴ്‌നാട്ടിലെ തീയറ്ററില്‍ നിന്ന് മാത്രം 35 കോടിയോളം രൂപയാണ് ചിത്രത്തിന് കിട്ടിയ കളക്ഷൻ. എക്കാലത്തേയും ഉയര്‍ന്ന ആദ്യ ദിന കളക്ഷനാണിതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

രജനീകാന്തും ശിവയും ഒന്നിച്ച ചിത്രത്തിന് ആവേശകരമായ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. ദീപാവലി ദിനത്തിൽ റിലീസ് ചെയ്ത ചിത്രം തമിഴ്‌നാട് ബോക്‌സ് ഓഫിസില്‍ നിന്ന് 34.92 കോടി രൂപ കളക്ഷന്‍ നേടിയെന്ന് ഫിലിം ഇന്റസ്ട്രി ട്രാക്കറായ മനോബാല വിജയബാലൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. തമിഴ്‌നാട്ടില്‍ കൂടാതെ വിവിധ സംസ്ഥാനങ്ങളിലും ചിത്രം റിലീസായിരുന്നു.

ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും അണ്ണാത്തെയ്ക്ക് മികച്ച വരവേൽപ്പാണ്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയില്‍ പതിനൊന്ന് മണിക്കു മുന്നേ തന്നെ 63 ലക്ഷം രൂപ അണ്ണാത്തെ നേടിയപ്പോൾ സിംഗപ്പൂരില്‍ ആദ്യം ദിവസം നേടിയത് രണ്ട് കോടിയാണ്. മലേഷ്യയില്‍ രണ്ടാം സ്ഥാനത്ത് ആണ് അണ്ണാത്തെ.

shortlink

Related Articles

Post Your Comments


Back to top button