കൊച്ചി : ടെലിവിഷന്‍ സീരിയലുകളിലും സിനിമയിലും തിളങ്ങി നിന്നിരുന്ന നടി ചന്ദ്ര ലക്ഷ്മണും നടന്‍ ടോഷ് ക്രിസ്റ്റിയും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹനിശ്ചയം നടത്തിയതിന് പിന്നാലെയാണ് വാര്‍ത്ത പുറത്ത് വരുന്നത്.
ഇപ്പോൾ വിവാഹത്തീയതി പുറത്ത് വിട്ട് ഒരുമിച്ച് എത്തിയിരിക്കുകയാണ് താരങ്ങള്‍. രണ്ടാളും ഒരുമിച്ച് അഭിനയിക്കുന്ന സീരിയല്‍ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോയിലാണ് വിവാഹക്കാര്യം പറയുന്നത്. ഷൂട്ടിങ്ങിന് ഇടയിലൂടെ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് എത്തുന്ന ടോഷിനെയാണ് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ കാണുന്നത്. പിന്നാലെ ചന്ദ്രയും ആരാധകരെ അഭിസംബോധന ചെയ്ത് കൊണ്ട് വന്നു.
‘ഇതിനകം സോഷ്യല്‍ മീഡിയ വഴി എല്ലാവരും കാര്യം അറിഞ്ഞ് കാണും. ഞങ്ങളുടെ വിവാഹമാണ്. ഒത്തിരി പേര്‍ ഞങ്ങളുടെ വിശേഷം അന്വേഷിച്ച് മെസേജ് അയക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്യുന്നുണ്ട്. വിവാഹത്തിന്റെ ഡേറ്റ് നിങ്ങളുമായി പങ്കുവെക്കാമെന്ന് കരുതിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഞങ്ങളുടെ ആരാധകരും സുഹൃത്തുക്കളും എല്ലാവരും ഒരുമിച്ചുള്ള വിവാഹം ആയിരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ ഈ സാഹചര്യത്തില്‍ അത് നടക്കില്ല. എങ്കിലും എല്ലാവരെയും മനസ് കൊണ്ട് ക്ഷണിക്കുകയാണ്. കാരണം ഞങ്ങളെ അത്രത്തോളം നിങ്ങള്‍ ആഘോഷിക്കുന്നുണ്ട്.
നവംബര്‍ പത്തിനാണ് ഞങ്ങളുടെ വിവാഹം. ഒരു താലിക്കെട്ടും അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ഭക്ഷണവുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാവരുടെയും സ്‌നേഹവും അനുഗ്രഹങ്ങളും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്താം തിയതിയാണെന്ന കാര്യം മറക്കരുത്. മനസ് കൊണ്ട് ക്ഷണിച്ചിട്ടുണ്ട്. പക്ഷേ ഒരു സ്ഥലത്തും പലതരത്തിലുള്ള നിയന്ത്രണങ്ങളാണുള്ളത്. അത് മനസിലാവുമെന്ന് വിചാരിക്കുന്നു. കൂടെ ഉണ്ടാവണമെന്ന് മാത്രമേ പറയാനുള്ളു. അന്നേ ദിവസത്തെ നിങ്ങളുടെ പ്രാര്‍ഥനയില്‍ ഞങ്ങളെ കൂടി ഉള്‍പ്പെടുത്തണം. കല്യാണത്തിന് ശേഷമുള്ള വിശേഷങ്ങള്‍ കുറച്ച് കൂടി വിശദമായി തന്നെ നിങ്ങളോട് പറയാം’- ടോഷും ചന്ദ്രയും ആരാധകരോടായി പറഞ്ഞു.
Post Your Comments