‘അർജുൻ അശോകൻ എന്ന എന്റെ പേര് മാറ്റുന്നു’: കാരണം തുറന്ന് പറഞ്ഞ് നടന്‍

കൊച്ചി : മികച്ച രണ്ടാമത്തെ ചിത്രത്തിനും മികച്ച കഥയ്ക്കുമുള്ള സംസ്ഥാന പുരസ്‌കാരം നേടിയ സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തില്‍ രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് അര്‍ജുന്‍.

തന്റെ പേരില്‍ തന്നെ മലയാള സിനിമയില്‍ മറ്റൊരു താരം കൂടിയുള്ളതിനാല്‍ തന്റെ പേര് മാറ്റുകയാണെന്ന് പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് തന്റെ പേര് മാറ്റിയ വിവരം നടന്‍ അറിയിച്ചിരിക്കുന്നത്.

അർജുന്റെ കുറിപ്പ്:

‘ഞാന്‍ അര്‍ജുന്‍. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലെ രതീഷ്. രതീഷിനെ സ്വീകരിക്കുകയും സ്‌നേഹമറിയിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. അര്‍ജുന്‍ അശോകന്‍ എന്നായിരുന്നു എന്റെ മുഴുവന്‍ പേര്.

മലയാള സിനിമയില്‍ മറ്റൊരു അര്‍ജുന്‍ അശോകന്‍ നിലവിലുള്ളതിനാല്‍ പല ആശയക്കുഴപ്പങ്ങളും ഉണ്ടാകുന്നതായി അറിയാന്‍ കഴിഞ്ഞു. അത്തരം ആശയക്കുഴപ്പങ്ങള്‍ക്കുള്ള സാധ്യത ഒഴിവാക്കാം എന്നതു കൊണ്ട് എന്റെ പേര് ‘അര്‍ജുന്‍ പ്രീത്’ എന്നു മാറ്റിയതായി അറിയിക്കുകയാണ്’.

Share
Leave a Comment