ചെന്നൈ : സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ് തമിഴ് സിനിമ സംവിധായകനും നിർമ്മാതാവുമായ കെ രാജന്റെ വാക്കുകൾ. നിര്‍മ്മാതാവിനെ ഗൗനിക്കാതെയുള്ള ഇപ്പോഴത്തെ പല താരങ്ങളുടെയും പെരുമാറ്റത്തെ കെ രാജന് പരസ്യമായി വിമര്‍ശിക്കുന്ന വീഡിയോ ആണ് ശ്രദ്ധ നേടുകയാണ്. അജിത്ത്, തൃഷ, നയന്‍താര, ആന്‍ഡ്രിയ തുടങ്ങിയ താരങ്ങളെ പേരെടുത്ത് പരാമർശിച്ചാണ് അദ്ദേഹം വിമർശിച്ചത്.
നിർമാതാവിന്റെ വാക്കുകൾ:
‘അജിത്തിനെ ആദ്യ സിനിമയിൽ അവതരിപ്പിച്ച നിർമ്മാതാവ് എല്ലാം എത്ര വലിയ റിസ്ക് ആണ് എടുത്തിട്ടുണ്ടാവുക. ഇപ്പോൾ സൂപ്പർ താരമായ ശേഷം ഓഡിയോ റിലീസിന് ‘ഞാൻ വരില്ല’ എന്നായി നിലപാട്. ഇത്തരം നിലപാടുകള്‍ എടുക്കുന്ന താരങ്ങള്‍ വലിയ അഹങ്കാരമാണ് കാണിക്കുന്നത്. വളരെ ചുരുക്കം ഹീറോകള്‍ മാത്രമേ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവരാന്‍ ശ്രമിക്കൂ.
പിന്നെ തൃഷയെ പോലുള്ള ചിലരുണ്ട്. അഭിനയിച്ച സിനിമയുടെ ഓഡിയോ ഫംഗ്ഷന് വരാന്‍ പതിനഞ്ചു ലക്ഷം വേണം എന്നാണ് ഡിമാന്‍ഡ്. നയന്‍താര ഷൂട്ടിംഗിനു വരുമ്പോള്‍ ഏഴ് അസിസ്റ്റന്റിനെയും കൊണ്ടാണ് വരവ്. ഒരു അസിസ്റ്റന്റിന് പതിനയ്യായിരം രൂപ ദിവസക്കൂലി. മൊത്തം ഒരു ലക്ഷത്തിലധികം രൂപയാണ് നിര്‍മ്മാതാവിന് ചെലവ്. അമ്പതു ദിവസം ഷൂട്ടിംഗ് ഉണ്ടായാല്‍ അമ്പതു ലക്ഷം രൂപ അവരുടെ അസിസ്റ്റന്റുകളുടെ കൂലിയായി നിര്‍മ്മാതാവ് നല്‍കണം.
പണ്ടെല്ലാം ഒന്നോ രണ്ടോ കാരവാന് ആണ് ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ഉണ്ടായിരുന്നത്. നായകന് ഒരെണ്ണം, നായികയ്ക്ക് ഒരെണ്ണം. ഇപ്പോള്‍ ഒരു സിനിമയ്ക്ക് വേണ്ടി നിര്‍മ്മാതാവ് പത്തും പന്ത്രണ്ടും കാരവനുകള്‍ സംഘടിപ്പിക്കേണ്ട അവസ്ഥയാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ പോലും ഇന്നത്തെ താരങ്ങള്‍ വലിയ കണിശക്കാരാണ്. കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങിയതിന് ശേഷവും മുന്തിയ ഹോട്ടലില്‍ നിന്നും ഉള്ള ഭക്ഷണം മാത്രമേ പല താരങ്ങളും കഴിക്കുകയുള്ളൂ. അതിന്റെ പണം നിര്‍മാതാവ് തന്നെ കൊടുക്കുകയും വേണം.
Post Your Comments