വിനീത് ശ്രീനിവാസൻ – പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഹൃദയം’ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിലെ ഒരു ഗാനം അടുത്തിടെ റിലീസ് ആയിരുന്നു. വമ്പൻ സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ചത്. പ്രണവിന്റെ വിനയത്തെ കുറിച്ചും പെരുമാറ്റത്തെ കുറിച്ചുമൊക്കെ നേരത്തേയും പല താരങ്ങളും പല അവസരങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ, പ്രണവിനെക്കുറിച്ച് പറയുകയാണ് നടന് അഭിഷേക് രവീന്ദ്രന്. പ്രണവിനൊപ്പം 21ാം നൂറ്റാണ്ടില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവമാണ് അഭിഷേക് പങ്കുവെച്ചത്.
Also Read:ഒരു പാവം മനുഷ്യനെ കൊന്നയാളെ എങ്ങനെയാണ് മഹത്വവത്കരിക്കാൻ കഴിയുക?: കുറുപ്പ് വിവാദത്തിൽ സംവിധായകൻ
വ്യക്തിപരമായി തനിക്ക് ഒരുപാട് ഇഷ്ടമുള്ള ആളാണ് പ്രണവ് എന്നും അയാൾക്ക് തീരെ അഹങ്കാരമില്ലെന്നും അഭിഷേക് പറയുന്നു. ഒട്ടും ഫേക്ക് അല്ലാത്ത, കള്ളത്തരം കാണിക്കാത്ത, നമ്മളെ സുഖിപ്പിക്കാനായി ഒന്നും പറയാത്ത നമ്മള് സുഖിപ്പിച്ചു പറഞ്ഞാല്‍ അത് കേള്‍ക്കാന്‍ തയ്യാറല്ലാത്ത ആളാണ് പ്രണവ് എന്നാണു അഭിഷേകിന്റെ അഭിപ്രായം.
‘നമുക്ക് അറിയാത്ത ഒരു പ്രണവുണ്ട്. നമ്മള് ഷൈ ആയിട്ടുള്ള ഒരു പ്രണവിനെ കണ്ടിട്ടുണ്ട്. എന്നാല്‍ പ്രണവിന്റെ കൈയില്‍ ഒരു ഗിറ്റാര്‍ ഉണ്ടെങ്കില്‍, പ്രണവ് ഒരു കംഫര്‍ട്ടബിള്‍ സ്പേസില്‍ ആണെങ്കില്‍ പെട്ടെന്ന് ആ ക്രൗഡിനെ തന്നിലേക്ക് ആകര്‍ഷിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. മലയാളികള്‍ക്കിടയില്‍ ഒരുപക്ഷേ, ലാല്‍ സാറിന്റെ മകന് എന്നുള്ളതുകൊണ്ട് ഒന്നു പതുങ്ങിയിരിക്കുന്നതാണ്’, അഭിഷേക് പറയുന്നു.
Post Your Comments