ഇന്ധന വില വര്‍ധനവിന് എതിരെ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനെതിരെ പരസ്യമായി പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിനെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ഈ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ മനോജ് കുമാര്‍. കോണ്‍ഗ്രസിന്റെ പ്രതിക്ഷേധം ജനങ്ങളെ ദ്രോഹിക്കാനായിരുന്നു എന്നു മനോജ് പറയുന്നു. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം.
മനോജ് കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ..
കോണ്‍ഗ്രസ് നടത്തിയ സമരം ഒരിക്കലും നീതിക്ക് നിരക്കാത്തതാണ്. മുന്‍കൂട്ടി ഇത്തരം സമരങ്ങള്‍ അറിയിക്കാറുണ്ട്. എന്നാല്‍ ഇതൊന്നുമില്ലാതെ പെട്ടെന്നാണ് ഒരു ഹൈവേ ബ്ലോക്ക് ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും തിരക്കുള്ള ഹൈവേയാണിത്. രാവിലെ പതിനൊന്ന് മണിക്കാണ് ഈ സമരം നടത്തുന്നത്. പലയിടത്തേക്കും പോകുന്നവര്‍ അക്കൂട്ടത്തിലുണ്ടാവും. എയര്‍പോട്ടില്‍ പോകുന്നവരുണ്ടാവാം, ആശുപത്രിയില്‍ പോകുന്നവരുണ്ടാവാം, ജോലിക്ക് പോകുന്നവരുണ്ടാവും, ഇവരൊക്കെ അങ്ങ് ഒരു മണിക്കൂറോളം ബ്ലോക്കില്‍ നില്‍ക്കുകയാണ്. എറണാകുളത്ത് ഒരു മണിക്കൂര്‍ ബ്ലോക്ക് എന്ന് പറഞ്ഞാല്‍ പിന്നെ മണിക്കൂറുകളോളം ബ്ലോക്കായിരിക്കും എന്ന് കോണ്‍ഗ്രസിനും നന്നായിട്ടറിയാം.
read also:
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവന കേട്ടപ്പോള്‍ തോന്നുന്നത്, ഇത് ജില്ലാ നേതൃത്വം പെട്ടെന്ന് തട്ടിക്കൂട്ടിയ നിയമമാണെന്നാണ്. അങ്ങനൊരു സമരത്തിന്റെ ആവശ്യമുണ്ടായിരുന്നോ? ഞാനും മുമ്ബ് കോണ്‍ഗ്രസിന് വേണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്ബ് പ്രവര്‍ത്തിച്ചൊരാളാണ്. കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. എനിക്ക് അതുകൊണ്ട് വിഷമം തോന്നി. ഇങ്ങനെയൊരു സമരം അവര്‍ ചെയ്യാന്‍ പാടില്ലായിരുന്നു. പ്രതിപക്ഷത്തിരിക്കുന്നവര്‍ സമരം ചെയ്യേണ്ടതാണ്. പല അവകാശങ്ങളും ജനങ്ങള്‍ക്ക് വേണ്ടി നേടിത്തരേണ്ടത് പ്രതിപക്ഷമാണ്. പക്ഷേ അത് ഈ രീതിയില്‍ അല്ല.
സമരങ്ങള്‍ക്കൊക്കെ ഒരു മര്യാദ വേണം. ഇത് പ്രഹസനമാണ്. ഇതുകൊണ്ട് ആര്‍ക്കാണ് ഗുണം കിട്ടിയത്. അത്യാവശ്യങ്ങള്‍ക്ക് പോയവരാണ് കോണ്‍ഗ്രസിന്റെ സമരം കൊണ്ട് ബുദ്ധിമുട്ടിയത്. ജനങ്ങള്‍ എന്ന് പറയുന്നവര്‍ എല്ലാം അനുഭവിക്കാന്‍ ബാധ്യസ്ഥരാവുന്നത്. പെട്രോള്‍ വില കൂടുമ്‌ബോള്‍ തന്നെ ജനങ്ങളാണ് അനുഭവിക്കുന്നത്. ഇനിയത് 150 രൂപയാവും. അടുത്ത വര്‍ഷം ചിലപ്പോള്‍ 200 എത്തും. ഗ്യാസിന്റെ വിലയും കൂടി. എന്നാല്‍ സമരത്തിനൊന്നും നില്‍ക്കാതെ എല്ലാ സഹിച്ച് കഴിയുകയാണ് ജനങ്ങള്‍. ഇതിനിടയില്‍ സമരം നടത്തിയിട്ട് എന്തെങ്കിലും പ്രയോജനം കിട്ടുന്നുണ്ടോ? ഒന്നും ഉണ്ടായിട്ടില്ല. ഭരണപക്ഷം വില കൂട്ടിയാലും, പ്രതിപക്ഷം സമരം ചെയ്താലും ജനങ്ങളാണ് അനുഭവിക്കുന്നത്. ഇനി എന്തൊക്കെ ഞങ്ങള്‍ അനുഭവിക്കണം.
ജനങ്ങള്‍ അഞ്ച് വര്‍ഷം കൂടുമ്ബോള്‍ കുത്തുന്ന കഴുതകകളാണ്. അങ്ങനെയാണ് വിളിപ്പേര്. അതുകൊണ്ട് ഇന്നേ വരെ അവരൊരു സമരവുമായി രംഗത്തിറങ്ങിയിട്ടില്ല. പക്ഷേ ആ കഴുതകളെ പുലികളാക്കരുത്. ജോജു ജോര്‍ജ് അത്തരത്തിലുള്ള ഒരു കഴുത പുലിയാണ്. അതായത് പൊതുജനമെന്ന കഴുത ഇടയ്ക്ക് പുലിയായതാണ് ജോജുവില്‍ കണ്ടത്. ഗതികെടുമ്‌ബോള്‍ പ്രതികരിക്കുന്നതാണ് അത്. ഇതൊക്കെ പറയുന്നത് വേദനിപ്പിക്കുന്നതാണ്. ഈ സമരത്തിന് അടിസ്ഥാനവുമില്ല. അവിടെ ട്രാഫിക് ബ്ലോക്കാണെങ്കില്‍ നമ്മള്‍ സഹിച്ചെന്ന് വരും. എന്നാല്‍ ആരെങ്കിലും തടഞ്ഞതാണെന്ന് പറഞ്ഞാല്‍ നമുക്ക് രോഷമുണ്ടാകും. അപ്പോഴാണ് ജോജു ഇറങ്ങി പ്രതികരിച്ചത്.
ജോജുവിനെ എനിക്ക് വര്‍ഷങ്ങളായി അറിയാം. അവരുടെ പള്ളിയില്‍ വെച്ചൊക്കെ ഞാന്‍ പരിപാടി ചെയ്തിട്ടുണ്ട്. പറയാനുള്ളത് വെട്ടി തുറന്ന് പറയുന്നയാളാണ് അദ്ദേഹം. ജോജു തല്ലുക്കേസിലോ, ഗുണ്ടായിസം കാണിച്ചെന്നോ ആരും പറയില്ല. തനി നാട്ടുംപുറത്തുകാരനാണ് അദ്ദേഹം. സ്ത്രീകള്‍ക്ക് ജോജുവിനെതിരെ പരാതി നല്‍കിയ സംഭവം ഉണ്ടായിട്ടില്ല. മദ്യപിച്ചു, സ്ത്രീകളോട് മോശമായി സംസാരിച്ചു എന്നൊക്കെ പറയുന്നത് ഇതുവരെ കേട്ടിട്ടില്ലാത്ത കാര്യമാണ്. പ്രതികരിച്ചാല്‍ അയാള്‍ മദ്യപാനിയാവുമോ? സ്ത്രീകളോട് അയാള്‍ ഒന്നും പറഞ്ഞിട്ടില്ല. ആകെ ചോദിച്ചത് നിങ്ങള്‍ എന്ത് പോക്രിത്തരമാണ് കാണിക്കുന്നതെന്നാണ്. അത് ന്യായമായ ചോദ്യമാണ്.
നിങ്ങള്‍ക്ക് സമരം ചെയ്യണമെങ്കില്‍ മന്ത്രിമാരെ പോയി തടയൂ. അതല്ലെങ്കില്‍ പെട്രോള്‍ പമ്ബ് പൂട്ടിക്കൂ. ഒരു പമ്ബും പ്രവര്‍ത്തിപ്പിക്കേണ്ടെന്ന് പറയൂ. പെട്രോളിയം മന്ത്രിയെ തടയുകയൊക്കെ ചെയ്യൂ. ജനങ്ങളോടല്ല ഇത് ചെയ്യേണ്ടത്. ജനങ്ങളാണ് ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇതൊന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയും ചെയ്യരുത്. പൊതുമുതല്‍ നശിപ്പിക്കരുത്. ഇതുപോലുള്ള കാര്യം ചെയ്താല്‍ കോണ്‍ഗ്രസിന് കിട്ടാനുള്ള പത്ത് വോട്ട് കൂടി പോകും. ഇതുപോലുള്ള സമരം നടത്തരുതെന്ന് കെപിസിസി പ്രസിഡന്റും സീനിയര്‍ നേതാക്കളും തീരുമാനിക്കേണ്ടതാണ്. സുധാകരന്‍ പറഞ്ഞത് പോലെ എന്ത് ഗുണ്ടായിസമാണ് ജോജു ചെയ്തത്. പ്രതികരിക്കുന്നത് ഗുണ്ടായിസമാണോ? പ്രതികരിക്കുന്നത് ഗുണ്ടായിസമാണോ? അയാളുടെ വാഹനം തല്ലിപ്പൊളിച്ചത് ഗുണ്ടായിസമല്ലേ, പിന്നെന്തിനാണ് അയാളെ കുറ്റപ്പെടുത്തുന്നത്. സിനിമാക്കാരനായത് കൊണ്ടാണോ?
സിനിമാക്കാരനെന്താ സംസാരിക്കാന്‍ പാടില്ലേ, അവന് പ്രതികരിക്കാന്‍ അവകാശമില്ലേ? പറയുന്ന വാക്കുകള്‍ ശരിയല്ലെങ്കില്‍ അത് കോണ്‍ഗ്രസിന് തന്നെ വിനയാകും. കോണ്‍ഗ്രസ് മാത്രമല്ല, സിപിഎമ്മും ബിജെപിയും പോലും ഇത്തരം സമരങ്ങള്‍ ചെയ്യരുത്. 18 വര്‍ഷം വില്ലന്റെ കൈയ്യാളായ ഗുണ്ടയായി നടന്നിരുന്നയാളാണ് ജോജു. പിന്നാലെ അവന്റെ കഠിനാധ്വാനവും ആത്മാര്‍ത്ഥതയും കാരണമാണ് സിനിമയില്‍ നിന്ന് നായക സ്ഥാനത്തേക്ക് വരെ എത്തിയത്. സംസ്ഥാന-ദേശീയ അവാര്‍ഡും കിട്ടി. അങ്ങനെയുള്ള ഒരാളെ ഗുണ്ടയെന്ന് വിളിക്കരുത് കലാലോകത്തോടുള്ള വെല്ലുവിളിയാണ്. ജോജുവിനെ ശരീരപ്രകൃതി കണ്ടപ്പോള്‍ ആ സ്ത്രീകള്‍ക്ക് മദ്യപിച്ചെന്ന് തോന്നിയിട്ടുണ്ടാവും. പക്ഷേ ജോജുവിന്റെ ക്യാരക്ടര്‍ അങ്ങനെയാണ്. പ്രളയ സമയത്ത് അടക്കം ജോജു പലരെയും സഹായിച്ചിട്ടുണ്ട്. ഇതൊന്നും ആരോടും പറഞ്ഞിട്ടില്ല.
Post Your Comments