GeneralLatest NewsMollywoodNEWS

ഇങ്ങനെ ഒരു മകന്‍ ഉള്ളതായി ആര്‍ക്കും അറിയില്ല, നടന്‍ ജയന്റെ മകനെന്ന് അവകാശം: അപകീര്‍ത്തിപെടുത്തുന്നുവെന്ന് പരാതി

2001ല്‍ തന്റെ അമ്മ ശ്രീദേവി ഈ വ്യാജ വാര്‍ത്തയ്ക്കെതിരെ മുരളിയുടെ പേരില്‍ പരാതി നൽകി

കൊല്ലം: മലയാളികളുടെ പ്രിയതാരമാണ് നടന്‍ ജയൻ. താരത്തിന്റെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്ന മുരളി എന്ന വ്യക്തിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ജയന്റെ സഹോദരന്‍ സോമന്‍ നായരുടെ മകളും ക്ലീനിക്കല്‍ സൈക്കോളജിസ്റ്റുമായ ലക്ഷ്മി ശ്രീദേവി നായർ പരാതി നൽകി.

തന്റെ വല്യച്ഛനായ കൃഷ്ണന്‍ നായര്‍ എന്ന ജയനെ അപകീര്‍ത്തിപ്പെടുത്തികൊണ്ട് കൊല്ലം വള്ളിക്കീഴ് സ്വദേശിയായ മുരളി എന്ന പേരുള്ള വ്യക്തി യാതൊരു തെളിവുമില്ലാതെ മകനാണെന്ന് പറഞ്ഞ് ദൃശ്യമാധ്യമങ്ങളിലും ജനങ്ങളുടെ മുന്നിലും വ്യാജപ്രചരണം നടത്തുകയാണെന്നും തന്റെ അച്ഛനും അച്ഛന്റെ അമ്മയും മരണപ്പെടുന്നത് വരെ ഇത്തരത്തില്‍ യാതൊരു അവകാശവാദങ്ങളും ഉയര്‍ന്നിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു.

read also: കണ്ണാ എണീക്ക് എട്ട് മണിയായി… ചായ എവിടെ?’: റബേക്കയ്ക്ക് പണികൊടുത്ത് ശ്രീജിത്ത് വിജയൻ: വിഡിയോ

2001ല്‍ തന്റെ അമ്മ ശ്രീദേവി ഈ വ്യാജ വാര്‍ത്തയ്ക്കെതിരെ മുരളിയുടെ പേരില്‍ കേസ് നല്‍കുകയും കോടതി ഇയാളെ വിലക്കുകയും ചെയ്തിരുന്നു വെന്നും ലക്ഷ്മി പറയുന്നു. ഇപ്പോള്‍ അമ്മയും മരിച്ച ശേഷം അയാള്‍ വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ കൂടി വ്യാജപ്രചരണങ്ങള്‍ നടത്തുകയാണ്. താന്‍ തിരക്കിയപ്പോള്‍ തന്റെ ബന്ധുക്കള്‍ക്കാര്‍ക്കും ഇങ്ങനെയൊരു മകനുള്ളതായി അറിയില്ലെന്നുംപരാതിയില്‍ പറയുന്നു.

മരിച്ചുപോയ ജയന്റെ പേര് കളങ്കപ്പെടുത്തുന്നതിനും തനിക്കും കുടുംബത്തിനും വന്നിട്ടുള്ള മാനഹാനിക്കും പരിഹാരം കാണണമെന്നാണ് പരാതിയിലെ ആവശ്യം. കഴിഞ്ഞ മാസമാണ് ലക്ഷ്മി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. നടന്‍ ജയന്റെ മകനാണെന്ന പേരില്‍ മുരളിയുടെ വാര്‍ത്തകളും അഭിമുഖങ്ങളും നിരവധി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button