BollywoodCinemaGeneralLatest NewsNEWS

ആർത്തവം അശുദ്ധമല്ല, സ്വാഭാവിക പ്രക്രിയ മാത്രം: ബോധവത്കരണവുമായി ജാൻവി കപൂർ

ആർത്തവത്തെക്കുറിച്ചുള്ള അസംബന്ധമായ കാഴ്ച്ചപാടുകളെയും അന്ധവിശ്വാസങ്ങളെയും അകറ്റാൻ ആളുകളെ ബോധവത്കരിക്കണമെന്ന ആഹ്വാനവുമായി ബോളിവുഡ് നടി ജാൻവി കപൂർ. ആർത്തവം എന്നത് ശുദ്ധമോ അശുദ്ധമോ അല്ലെന്നും അത് പെണ്‍ശരീരത്തിലെ സ്വഭാവിക പ്രക്രിയ മാത്രമാണെന്നുമാണ് ജാൻവി കപൂർ പറയുന്നത്.

ആര്‍ത്തവദിനങ്ങള്‍ പല സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ ദിനങ്ങളിലെ വേദന പലര്‍ക്കും ഒരു പേടി സ്വപ്നവുമാണ്. ശാരീരികമായും മാനസികമായും വളരെയധികം ബുദ്ധിമുട്ടിലൂടെയും പ്രയാസങ്ങളിലൂടെയുമാണ് ആ സമയങ്ങളിൽ സ്ത്രീകൾ കടന്നു പോകുന്നതെന്ന് ജാൻവി പറയുന്നു. എൻഡി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ആർത്തവ ശുചിത്വത്തെക്കുറിച്ച് ജാൻവി തുറന്നു പറഞ്ഞത്.

Also Read:കുറിപ്പിന് നെറ്റ്ഫ്‌ലിക്‌സ് നൽകിയത് 40 കോടി, വേണ്ടെന്ന് വെച്ച് തിയേറ്ററിൽ എത്തിച്ചത് മമ്മൂട്ടി: ഫിയോക് പ്രസിഡന്റ്

ആർത്തവ ശുചിത്വത്തെ കുറിച്ച് ഇപ്പോഴും ബോധവത്കരണം നടത്തേണ്ടതുണ്ടെന്നും ആർത്തവത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ പരത്തുന്നതിന് പകരം കൂടുതൽ ആളുകളെ ബോധവത്കരിക്കാൻ ശ്രമിക്കൂ എന്നാണ് താരം പറയുന്നത്. സാനിറ്ററി പാഡുകൾ പോലുള്ള സൗകര്യങ്ങൾ രാജ്യത്തെ മുഴുവൻ സ്ത്രീകളിലേക്കുമെത്തണം. തീർത്തും സ്വാഭാവികവും ആരോ​ഗ്യകരവുമായ ശരീരത്തിലെ ഈ പ്രക്രിയയെക്കുറിച്ച് വിദ്യാഭ്യാസ തലങ്ങളിൽ ചർച്ചകൾ ഉണ്ടാകണമെന്നും ജാൻവി പറഞ്ഞു.

‘ഇപ്പോഴും ആർത്തവത്തെ അശുദ്ധിയോടെ കാണുന്ന സാഹചര്യമുണ്ട്. ആർത്തവം ശുദ്ധമാണെന്നോ അശുദ്ധമാണെന്നോ താൻ കരുതുന്നില്ല. അത്തരം ചിന്താ​ഗതികളെയെല്ലാം ഇല്ലാതാക്കാൻ ആർത്തവ ശുചിത്വം എന്ന വിഷയത്തിൽ കൂടുതൽ ബോധവത്കരണങ്ങൾ നടത്തിയേ തീരൂ. ആർത്തവം സ്വാഭാവിക പ്രക്രിയ മാത്രം. തെറ്റായ ചിന്താ​ഗതികളെയെല്ലാം ഇല്ലാതാക്കണം’, ജാൻവി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button