ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമയാണ് കുറുപ്പ്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മികച്ച അഭിപ്രായമാണ് ട്രെയിലറിന് ലഭിക്കുന്നത്. ദുല്‍ഖര്‍ സല്മാന് നായകനായ കുറുപ്പ് സിനിമയുടെ ഒടിടി റിലീസിന് നെറ്റ്ഫ്ലിക്സ് നല്‍കിയത് 40 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ. ചിത്രം ബിഗ് സ്ക്രീനില്‍ തന്നെ റിലീസ് ചെയ്യണം എന്ന് തീരുമാനിച്ചത്, തിയേറ്ററുകളേക്കാള്‍ ലാഭകരമാകാവുന്ന ഓഫറുകള്‍ ഒ.ടി.ടിയില്‍ നിന്നും ലഭിച്ചിട്ടും കൊടുക്കാതിരുന്നത് പ്രേക്ഷകരെ ഓർത്താണെന്ന് സംവിധായകൻ പറയുന്നു. ഏഷ്യാനെറ്റ് ഓണ്ലൈനിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം കുറുപ്പിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നത്.
ഈ മാസം 12നാണ് ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. യാതൊരു നിബന്ധനകളും ഇല്ലാതെയാണ് സിനിമ തീയറ്ററിന് നല്‍കിയത്. ചിത്രം തുടര്‍ച്ചയായ മൂന്നാഴ്ച്ച തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്നും കുറുപ്പിനൊപ്പം മറ്റു സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്നും തീയറ്റര്‍ ഉടമകള്‍ അറിയിച്ചു. എന്നാൽ, അതുവേണ്ടെന്നും മറ്റു സിനിമ പ്രദര്‍ശിപ്പിച്ചാല്‍ കുഴപ്പമില്ലെന്നും സിനിമയുടെ നിർമാതാക്കൾ അറിയിച്ചു.
Also Read:കുട്ടി സംവിധായകൻ്റെ കുട്ടി ചിത്രം ‘ഉപ്പിലിട്ടത്’ ശ്രദ്ധേയമാവുന്നു
‘ഒ.ടി.ടിയില്‍ നിന്ന് ഓഫറുകള്‍ വന്നിരുന്നു. എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് എന്ന കമ്പനിയാണ് ഞങ്ങള്‍ക്ക് പിന്തുണയുമായി ഉണ്ടായിരുന്നത്. ഞങ്ങള്‍ എല്ലാവരും ഈ സിനിമയെ രൂപപ്പെടുത്തിയത് തിയറ്ററില്‍ കളിക്കേണ്ട ഒരു സിനിമയായാണ്. ഇത് കഥയറിയാനുള്ള ഒരു സിനിമയല്ല, കഥ എല്ലാവര്‍ക്കുമറിയാം. എങ്ങനെ കഥ പറയുന്നു എന്നതിലാണ് കാര്യം. ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹം തിയേറ്ററില്‍ത്തന്നെ എല്ലാവരെയും കാണിക്കണം എന്നതായിരുന്നു. ഒ.ടി.ടിയില്‍ നിന്ന് തെറ്റില്ലാത്ത ഓഫറുകളാണ് വന്നത്. ഒരുപക്ഷേ തിയേറ്ററുകളേക്കാള്‍ ലാഭകരമാകാവുന്ന ഓഫറുകളാണ് വന്നത്. ഒ.ടി.ടി എന്ന് കേട്ടപ്പോൾ ‘കൊടുക്കല്ലേ ചേട്ടാ’ എന്നു പറഞ്ഞ് ആയിരക്കണക്കിന് മെസേജുകളായിരുന്നു വന്നത്. തിയേറ്ററുകളിൽ തന്നെ സിനിമ ഇറക്കണം എന്നത് ഞങ്ങൾ എല്ലാവരുടെയും ആഗ്രഹമായിരുന്നു’, ശ്രീനാഥ് പറയുന്നു.
Post Your Comments