കൊച്ചി: ഇന്ധന വില വര്‍ദ്ധനക്കെതിരായ കോണ്‍ഗ്രസിന്റെ റോഡ് തടയല്‍ സമരത്തെ ചോദ്യം ചെയ്ത നടന് ജോജു ജോര്‍ജിനെ കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്ത സംഭവത്തിൽ താര സംഘടനയായ അമ്മ മൗനം പാലിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ഗണേശ് കുമാര്‍ എം എല്‍ എ.കൂട്ടത്തിലൊരാള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ നിശ്ശബ്ദമായിരുന്നത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴിതാ ഗണേശ് കുമാര്‍ എംഎല്‍എയുടെ ആരോപണത്തിന് മറുപടിയുമായി എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്ത്.
വിഷയത്തില്‍ സംഘടന ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാ തന്നെ ചെയ്തു എന്നു റിപ്പോര്‍ട്ടര്‍ ടിവിയോട് ഇടവേള ബാബു പ്രതികരിച്ചു.
‘ആ സമയത്ത് ചെയ്യേണ്ടതായ എല്ലാ കാര്യങ്ങളും ചെയ്തു. നമ്മള് ആരും പിന്മാറിയില്ല. ബാബുരാജ്, ടിനി ടോം തുടങ്ങിയവര്‍ വിളിച്ചിരുന്നു. പിന്നെ ഗണേശ് കുമാര്‍ വൈസ് പ്രസിഡന്റാണ്, പുള്ളിക്കും അതില്‍ ഇടപെടാം’ ഇടവേള ബാബു പറഞ്ഞു.
ജോജു ജോര്‍ജ് എന്ന നടന് നേരെ ആക്രമണം ഉണ്ടായപ്പോള്‍ താര സംഘടന ഇടപെട്ടില്ല എന്നാണ് ഗണേശ് കുമാര്‍ എംഎല്‍എ പറഞ്ഞത്. മോഹന്‍ലാല്‍ തിരക്കുള്ള വ്യക്തിയാണ്. വിഷയത്തില്‍ ബാബു മറുപടി പറയണം. ആരെ പേടിച്ചാണ് സെക്രട്ടറി ഒളിച്ചിരിക്കുന്നത്’ എന്നായിരുന്നു ഗണേശ് കുമാര്‍ ചോദിച്ചത്.
Post Your Comments