ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമയാണ് കുറുപ്പ്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മികച്ച അഭിപ്രായമാണ് ട്രെയിലറിന് ലഭിക്കുന്നത്. കേരളത്തെ പിടിച്ചുകുലുക്കിയ ചാക്കോ വധക്കേസിലെ മുഖ്യപ്രതി സുകുമാരക്കുറുപ്പിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ കുറുപ്പ് ആയി എത്തുന്ന ദുൽഖറിന് മാസ് പരിവേഷം നൽകുന്നത് ശരിയല്ലെന്ന വിമർശനമാണ് ഉയരുന്നത്.
പടത്തിൽ ചെലപ്പോ വില്ലൻ ആയിട്ട് തന്നെ ദുൽഖറിനെ കാണിക്കുമായിരിക്കും. പക്ഷെ പടം പ്രൊമോട്ട് ചെയ്യുന്ന രീതി ആണ് പ്രശ്നമെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. കുറുപ്പ് സ്പെഷ്യൽ ടീഷർട്ടും മാസ് പോസ്റ്ററും ഒക്കെ ശരിയല്ലെന്നാണ് സോഷ്യൽ മീഡിയ വിമർശിക്കുന്നത്. കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിന് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
‘ഒരു പാവപ്പെട്ട മനുഷ്യനെ കൊലപ്പെടുത്തിയ ഒരാളെ എങ്ങനെയാണ് ഗ്ലോറിഫൈ ചെയ്യാൻ സാധിക്കുക? സാമൂഹിക പ്രതിബന്ധതയുള്ള ഒരു ഫിലിം മേയ്ക്കർക്ക് എങ്ങനെയാണ് അതുചെയ്യാൻ സാധിക്കുക. അതിനു കഴിയില്ല. ബാക്കിയെല്ലാം സിനിമ കണ്ട് പ്രേക്ഷകർ വിലയിരുത്തട്ടെ’, സംവിധായകൻ പറഞ്ഞു. നായകന് തന്നെ പ്രതിനായകനാണ് ചിത്രത്തില്‍, അപ്പോള്‍ സിനിമയിലെ യഥാര്‍ഥ നായകന് ആരാണ് എന്ന ചോദ്യത്തിന് താനത് ഇപ്പോഴേ പറഞ്ഞാല്‍ പ്രേക്ഷകരുടെ ആസ്വാദനത്തെ ബാധിക്കുമെന്നായിരുന്നു ശ്രീനാഥിന്റെ മറുപടി.
ചിത്രം റിലീസ് ആവാന്‍ ഇനി അധികം ദിവസങ്ങള്‍ ഇല്ലല്ലോയെന്നും പ്രേക്ഷകരുടെ പ്രതികരണം അറിയാന്‍ തങ്ങളും അക്ഷമരായി കാത്തിരിക്കുകയാണെന്നും യഥാര്‍ഥ നായകന് ആരാണെന്ന് 12ന് അറിയാമെന്നും ശ്രീനാഥ് പറഞ്ഞു.
Post Your Comments