CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

കണ്ണാ എണീക്ക് എട്ട് മണിയായി… ചായ എവിടെ?’: റബേക്കയ്ക്ക് പണികൊടുത്ത് ശ്രീജിത്ത് വിജയൻ: വിഡിയോ

കൊച്ചി: ഈയടുത്താണ് സിനിമാ സംവിധായകൻ ശ്രീജിത്ത് വിജയനും സീരിയൽ താരം റബേക്ക സന്തോഷും വിവാഹിതരായത്. കഴിഞ്ഞ 5 വർഷമായി പ്രണയത്തിലായിരുന്നു ഇരുവരും. നിറഞ്ഞ മനസോടെയാണ് ഇരുവരും വിവാഹിതരായ വാർത്ത ആരാധകർ സ്വീകരിച്ചത്. വിവാഹ ആഘോഷത്തിന്റെ രസകരമായ ചിത്രങ്ങൾ നേരത്തെ സോഷ്യല്‍ മീഡിയയിൽ തരംഗമായിരുന്നു.

ഇപ്പോൾ ശ്രീജിത്ത് വിജയൻ പങ്കുവച്ചൊരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹത്തിന്റെ പിറ്റേന്ന് രാവിലെ ശ്രീജിത്ത് റെബേക്കയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറൽ വീഡിയോയിൽ.

കണ്ണാ എണീക്ക് എട്ടു മണി ആയി എന്ന് ശ്രീജിത്ത് പറയുമ്പോള്‍ ശല്യപ്പെടുത്തല്ലെ എന്ന് വീണ്ടും വീണ്ടും ആവര്‍ത്തിച്ച് പറയുകയാണ് നടി. എന്നാൽ സമയം 8 മണി ആയി. കല്യാണ പെണ്ണ് എന്ന് പറഞ്ഞാല്‍ രാവിലെ എഴുന്നേറ്റ് ഒരു കപ്പ് കാപ്പിയുമായി സെറ്റ് മുണ്ട് ഉടുത്തു ഭര്‍ത്താവിന്റെ അടുത്തേക്ക് വരണം അതാണ് കേരള സങ്കല്‍പം എന്നും തമാശയായി ശ്രീജിത്ത്‌ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button