CinemaGeneralLatest NewsMollywoodNEWS

എന്നെ തല്ലി, തെറി വിളിച്ചു, ഇങ്ങനെ ചെയ്താലേ നിങ്ങൾ എന്നെ ചൊറിയുകയുള്ളു എന്ന് പറയും: സന്തോഷ് പണ്ഡിറ്റിന് എതിരെ ബിനു

സ്റ്റാര്‍ മാജിക് വേദിയിൽ വെച്ചുണ്ടായ വിവാദത്തിൽ സംഭവിച്ചത് വീണ്ടും വെളിപ്പെടുത്തി ബിനു അടിമാലി. ഷൂട്ടിനിടയില്‍ സംഭവിച്ച കാര്യങ്ങള്‍ പ്രക്ഷേപണം ചെയ്യേണ്ടതില്ലെങ്കില്‍ അപ്പോള്‍ തന്നെ താരങ്ങള്‍ക്ക് പറയാനുള്ള അവസരമുണ്ട്. പക്ഷെ അപ്പോഴൊന്നും പറയാതെ, എപ്പിസോഡ് പുറത്തുവന്ന ശേഷം വിവാദമുണ്ടാക്കാൻ വേണ്ടി മാത്രമാണ് സന്തോഷ് പണ്ഡിറ്റ് ശ്രമിച്ചതെന്ന് ബിനു അടിമാലി പറയുന്നു.

സന്തോഷ് പണ്ഡിറ്റ് വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ബിനുവിനെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. തനിക്ക് നേരെ ഉയർന്ന സൈബർ ആക്രമണങ്ങളിലും ബിനു നിലപാട് വ്യക്തമാക്കുന്നുണ്ട്. ഓരോന്ന് ഉണ്ടാക്കി ചൊറിയാൻ വേണ്ടി ചെയ്യുന്നതാണെന്ന് അയാൾ തന്നെ പറഞ്ഞിട്ടുണ്ടെന്ന് ബിനു അടിമാലി വെളിപ്പെടുത്തുന്നു.

Also Read:‘ഒരു മണിക്കൂര്‍ കാത്തിരുന്നാല്‍ ചത്തു പോകുമോ, ഇതെല്ലാം ചുമ്മാ ഷൈന്‍ ചെയ്യാനാണ്’: ജോജുവിനെതിരെ വീണ്ടും പി സി ജോര്‍ജ്ജ്

‘സ്റ്റാര്‍ മാജിക്കിന്റെ സ്വഭാവത്തെക്കുറിച്ച് വളരെ കൃത്യമായി നമുക്കറിയാം. പുള്ളിക്കാരന്‍ ഒരോ കണ്ടന്റുണ്ടാക്കി വൈറലാക്കാന്‍ വേണ്ടിയാണ് വരുന്നത്. ഒരു ദിവസം മോശപ്പെട്ട ഒരു വിഗ്ഗ് വെച്ചു വന്നു, ചോദിച്ചപ്പോള്‍, ഇതൊക്കെ ചെയ്താല്‍ മാത്രമെ നിങ്ങളെന്നെ ചൊറിയുള്ളു എന്നു മറുപടി പറഞ്ഞു. അപ്പോ ചൊറിയാന്‍ വേണ്ടി ഓരോന്ന് സൃഷ്ടിക്കുകയാണ് പുള്ളിക്കാരന്‍. പുള്ളി എന്നെ വടി വെച്ച് തല്ലി. എന്നെ എണീറ്റ് വന്ന് ചീത്ത വിളിച്ചു. തല്ലിയിട്ട് പോലും ഞാനൊന്നും ചെയ്തില്ല. കാരണം എന്നെ പ്രേക്ഷകരെ കാണുന്നുണ്ട്. ആളുകള്‍ അദ്ദേഹം ചാരിറ്റി ചെയ്യുന്നുവെന്ന് പറയുന്നുണ്ട്. ഞാനും ചാരിറ്റി ചെയ്യുന്നുണ്ട്. മലയാള സിനിമയില്‍ എല്ലാവരും ചെയ്യുന്നുണ്ട്. അതേസമയം ഞാനൊരു പൊതിച്ചോറ് കൊടുത്ത ശേഷം അത് വീഡിയോ എടുത്ത് യൂടൂബിലിടുന്നത് ചാരിറ്റിയല്ല, ബിസിനസാണ്’, ബിനു അടിമാലി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button