Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsNEWSTV Shows

മാറ് പോലും കാണിച്ചിട്ടാണ് ചിലര്‍ സാരി ഉടുക്കുക, വലിയ സെക്‌സി കോസ്റ്റുമാണ് സാരി: ആര്യയെ കളിയാക്കിയതാണോയെന്ന് വിമർശനം

പക്ഷെ സാരി എന്ന് പറയുന്നത് അവിടെയും ഇവിടെയും ഒക്കെ കാണും

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച നടി അമൃത വര്‍ണന്‍ സാരിയെക്കുറിച്ചു പറഞ്ഞ വാക്കുകളാണ്. ആര്യ അവതാരകയായെത്തുന്ന വാല്‍ക്കണ്ണാടി എന്ന ഷോയിൽ ബൊമ്മക്ക് സാരിയുടുക്കുന്ന ടാസ്ക്കിനിടെ സാരിയേക്കുറിച്ചു അമൃത തുറന്നു പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നു.

താരത്തിന്റെ വാക്കുകളിങ്ങനെ..’ ഈ ഫീല്‍ഡില്‍ വന്നതിനു ശേഷമാണ് ജീന്‍സും ടീഷര്‍ട്ടും ചുരിദാറുമൊക്കെ ഞാന്‍ ഉപയോഗിച്ച്‌ തുടങ്ങുന്നത്. ഇന്നും സാരി എന്ന് പറയുന്നതാണ് ഏറ്റവും വലിയ കംഫര്‍ട്ട്. ചുരിദാര്‍ ഇട്ടു കഴിഞ്ഞാല്‍ ഞാന്‍ ഒരിടത്തു അടങ്ങി ഇരിക്കും. പക്ഷെ സാരി കുടുതല്‍ ഭയങ്കര കംഫര്‍ട്ടും ഫ്രീയുമാണ്. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ എന്ന് പറഞ്ഞാല്‍ സാരി ഉടുക്കുന്നത് തന്നെ ജീന്‍സ് എടുത്ത് ഇട്ടിട്ട് അചിന് മുകളില്‍ സാരി എടുത്തു കുത്തുന്നവര്‍ ആണ്.

read also: ഇങ്ങനെ ഒരു മകന്‍ ഉള്ളതായി ആര്‍ക്കും അറിയില്ല, നടന്‍ ജയന്റെ മകനെന്ന് അവകാശം: അപകീര്‍ത്തിപെടുത്തുന്നുവെന്ന് പരാതി

മാറ് മറയ്ക്കാന്‍ ആയിട്ട് സാരി ഉടുക്കുന്നത് ഇപ്പൊ ഒന്നും ഇല്ല. മാറ് പോലും കാണിച്ചിട്ടാണ് സാരി ഉടുക്കുക. പിന്നെ ഏറ്റവും വലിയ സെക്‌സി കോസ്റ്റും കൂടിയാണ് സാരി എന്ന് പറയുന്നത്. ചുരിദാര്‍ എന്ന് പറയുന്നത് എല്ലാം അടഞ്ഞു കിടക്കും പക്ഷെ സാരി എന്ന് പറയുന്നത് അവിടെയും ഇവിടെയും ഒക്കെ കാണും. എന്നാല്‍ അങ്ങനെ കണ്ടാല്‍ മാത്രമേ സാരി ഉടുക്കുന്നതില്‍ ഒരു അഴക് ഉണ്ടാവൂ.

ഞാന്‍ കല്യാണം കഴിഞ്ഞ് ചെന്നപ്പോള്‍ ചേട്ടന്‍ പറയുന്നതാണ്, നീ വയറിന്റെ അവിടേക്ക് സാരി അങ്ങോട്ട് കയറ്റി വയ്ക്കൂ, ഇവിടെ കാണുന്നുണ്ട് എന്നൊക്കെ പറയും. വയറിന്റെ അവിടെ കുറച്ചു ഭാഗങ്ങള്‍ കണ്ടാലേ സാരി സാരി ആവുകയൊള്ളു. മറ്റേത് പിന്‍ ഒക്കെ വച്ചാല്‍ സാരി പ്രതിമയെ ഉടുപ്പിച്ചത് പോലെ ഉണ്ടാവും. അതിനെക്കാളും നല്ലത് നൈറ്റി ഇട്ടുകൊണ്ട് നടന്നാല്‍ മതി.’

ഇത് നടി ആര്യയെ കളിയാക്കിയതാണോയെന്നാണ്   ആരാധകര്‍ ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button