GeneralLatest NewsNEWS

ഒരു ഡോസ് വാക്സിന്‍ എടുത്തവരെ തിയറ്ററില്‍ പ്രവേശിപ്പിക്കണം, സർക്കാർ തീരുമാനം ഇന്ന്

തിരുവനന്തപുരം : ഇന്ന് നടക്കുന്ന കോവിഡ് അവലോകന യോഗത്തില്‍ ഒരു ഡോസ് വാക്സിന്‍ എടുത്തവരെ തിയറ്ററില്‍ പ്രവേശിപ്പിക്കണമെന്ന നിബന്ധനയില്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാകും. കോവിഡ് വ്യാപനം കുറഞ്ഞതിനാല്‍ ഇളവ് നല്‍കാനാണ് സാധ്യത. സര്‍ക്കാരിന്‍റെ നിബന്ധന പ്രായോഗികമല്ലെന്നാണ് സിനിമാ സംഘടനകളുടെ നിലപാട്.

അതേസമയം വാക്സിനേഷന്‍ കുറവുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ജില്ല കലക്ടര്‍മാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുക. ഝാര്‍ഖണ്ഡ്, മണിപൂര്‍, നാഗാലാന്‍ഡ്, മേഘാലയ,ഉത്തര്‍പ്രദേശ് മഹാരാഷ്ട്ര അടക്കമുള്ള 11 സംസ്ഥാനങ്ങളിലെ 40 ജില്ലകളില്‍ 50 ശതമാനത്തിന് താഴെയാണ് വാക്സിനേഷന്‍ നിരക്ക്. വാക്സിനേഷന്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ യോഗത്തില്‍ സ്വീകരിക്കും.

 

shortlink

Related Articles

Post Your Comments


Back to top button