കുട്ടി സംവിധായകൻ ദേവാംഗ്, കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ‘ഉപ്പിലിട്ടത്’ എന്ന ഹൃസ്വ ചിത്രം ശ്രദ്ധേയമാവുന്നു. ജി.എം.യു.പി സ്കൂൾ വേളൂർ അത്തോളി അവതരിപ്പിക്കുന്ന ഈ ചിത്രം മനോരമ മ്യൂസിക്ക് യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു.
കോവിഡ് കാലഘട്ടത്തിൽ സ്വന്തം സ്കൂളിൻ്റെ വരാന്ത കാണാതെ ദുഃഖിച്ച് കഴിഞ്ഞിരുന്ന ചുണക്കുട്ടികളായ കുറച്ചു കുട്ടികൾ ഒരു രാത്രിയിൽ സാഹസികരായി. അവർ ഒരുമ്മിച്ച് സംഘടിച്ച് രാത്രിയുടെ നിശ്ശബ്ദതയിൽ സ്വന്തം സ്കൂളിൽ എത്തി. സ്കൂളിലെ തമാശകളും, കലപിലകളും, ഉച്ചഭക്ഷണം കഴിക്കുന്നതുമെല്ലാം അവരുടെ ഓർമ്മകളിലൂടെ കടന്നു പോയി. നാട്ടുകാർ ആരും ഈ കഥ അറിഞ്ഞില്ല. എന്നാൽ കുട്ടികളെ, സ്വന്തം കുട്ടികളെപ്പോലെ സ്നേഹിച്ച് പരിലാളിച്ചിരുന്ന സ്കൂൾ പാചകക്കാരൻ മാത്രം ഇതെല്ലാം അറിഞ്ഞു.
ശക്തമായൊരു സന്ദേശവുമായെത്തുന്ന ഉപ്പിലിട്ടത് കുട്ടി സംവിധായകനായ ദേവാംഗിന് വലിയൊരു അംഗീകാരമാണ് നേടികൊടുത്തത്. മാതൃവിദ്യാലയം തന്നെ നിർമ്മിക്കുകയും, അവിടെത്തെ കുട്ടികളെ പ്രധാന നടീനടന്മാരാക്കി ചിത്രം സംവിധാനം ചെയ്യാനും ദേവാംഗിന് കഴിഞ്ഞിരിക്കുന്നു.
ജി.എം.യു.പി സ്കൂൾ വേളൂർ അത്തോളി അവതരിപ്പിക്കുന്ന ഉപ്പിലിട്ടത് എന്ന ഹ്യസ്വചിത്രം ദേവാംഗ് സംവിധാനം ചെയ്യുന്നു. തിരക്കഥ, സംഭാഷണം – സത്യചന്ദ്രൻ പൊയിൽക്കാവ്, ഫിറോഷ് രാഘവൻ, കഥ – അഷ്റഫ് ചീടത്തിൽ, ക്യാമറ – സുധീഷ് കൂമുള്ളി, എഡിറ്റർ – ജർഷാജ് കൊമ്മേരി, കല – ഷൈജു പേരാമ്പ്ര, പ്രൊഡക്ഷൻ കൺട്രോളർ- ബൈജു അത്തോളി, മേക്കപ്പ് – സുധീഷ് കോട്ടൂർ, അസോസിയേറ്റ് ഡയറക്ടർ – പ്രവീൺ പിള്ള, ഡിസൈൻ – യഥു പ്രദീപ്, പി.ആർ.ഒ- അയ്മനം സാജൻ. ധീരജ്, ലക്ഷ്മി പ്രിയ, ശ്യാം സാഗർ, ആദി ലക്ഷ്മി, ശ്രീപാർവ്വതി, അലൻ, അബ്യൂട്ടി, ഇസ്മയിൽ ഉള്ളേരി, ബൈജു ചീക്കിലോട് എന്നിവർ അഭിനയിക്കുന്നു.
പി.ആർ.ഒ- അയ്മനം സാജൻ
Post Your Comments