ബെംഗളൂരു: അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ് കുമാറിനെപോലെ കണ്ണുകള്‍ ദാനം ചെയ്യണം എന്ന് ബന്ധുക്കൾക്ക് നിർദ്ദേശം നൽകിയ ശേഷം ആരാധകന്‍ ജീവനൊടുക്കി. ബെന്നാര്‍ഘട്ടെ സ്വദേശിയായ കൈത്തറിത്തൊഴിലാളി രാജേന്ദ്ര (40) യാണ് മരിച്ചത്. തുടര്‍ന്ന് ഇയാളുടെ കണ്ണുകള്‍ ദാനം ചെയ്തു.
ഇതോടെ പുനീതിന്റെ മരണത്തില്‍ മനംനൊന്തു മരിച്ചവരുടെ എണ്ണം ആറായി. മൂന്ന് പേര്‍ ജീവനൊടുക്കുകയും മൂന്ന് പേര്‍ കുഴഞ്ഞു വീണു മരിക്കുകയുമായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുനീത് രാജ്കുമാര്‍ (46) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ, കുടുംബം കണ്ണുകള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.
Post Your Comments