GeneralLatest NewsNEWS

അന്തരിച്ച നടി ദിവ്യാ ഭാരതിയുടെ പിതാവ് ഓം പ്രകാശ് ഭാരതി അന്തരിച്ചു

മുംബൈ: അന്തരിച്ച നടി ദിവ്യാ ഭാരതിയുടെ പിതാവ് ഓം പ്രകാശ് ഭാരതി വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് അന്തരിച്ചു. ദിവ്യഭാരതിയുടെ ഭര്‍ത്താവായിരുന്ന സാജിദ് നദിയത്‌വാലയുടെ ഭാര്യ വര്‍ദ ഖാനാണ് മരണ വിവരം പുറത്ത് വിട്ടത്. താങ്കളുടെ ശൂന്യത എല്ലായ്‌പ്പോഴും അനുഭവപ്പെടുമെന്ന് വര്‍ദ ഖാന്‍ കുറിച്ചു. മീത ഭാരതിയാണ് ഓം പ്രകാശിന്റെ ഭാര്യ

നിലാ പെണ്ണേ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമലോകത്തേക്ക് വന്ന ദിവ്യ 1990-1993 വരെയുള്ള കാലഘട്ടത്തില്‍ ഇരുപതോളം സിനിമകളിലാണ് വേഷമിട്ടത്. വിശ്വാത്മ എന്ന ബോളിവുഡ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച ദിവ്യ വളരെ പെട്ടന്ന് തന്നെ മുന്‍നിര താരമായി. 1992 ലാണ് ദിവ്യ, നിര്‍മാതാവും സംവിധായകനുമായ സാജിദ് നദിയത്‌വാലയെ വിവാഹം കഴിക്കുന്നത്. 1993 ല്‍ അന്ധേരിയിലെ ഫ്‌ലാറ്റിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേയ്ക്ക് വീണായിരുന്നു ദിവ്യയുടെ മരണം. ദിവ്യയുടെ മരണത്തിന് ശേഷം സാജിദ് നദിയത്‌വാലയ്ക്ക് നേരേ ഒരുപാട് ആരോപണങ്ങളുയര്‍ന്നുവെങ്കിലും ഓം പ്രകാശും മീതയും നദിയത്‌വാലയ്‌ക്കൊപ്പം നിന്നു.

shortlink

Related Articles

Post Your Comments


Back to top button