GeneralHollywoodLatest NewsNEWS

ഹോളിവുഡിൽ മറ്റൊരു സ്വവര്‍ഗ വിവാഹം, നടി ക്രിസ്റ്റിന്‍ സ്റ്റുവര്‍ട്ടും പങ്കാളി ഡിലന്‍ മേയറും വിവാഹിതരാകുന്നു

രണ്ടായിരത്തില്‍ ബാലതാരമായി ഹോളിവുഡ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ക്രിസ്‌റ്റെന്‍ സ്റ്റുവര്‍ട്ട്. ദ സേഫ്റ്റി ഓഫ് ഒബ്ജക്റ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് ക്രിസ്റ്റിന്‍ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത് എങ്കിലും ട്വൈലൈറ്റിലെ ബെല്ല എന്ന കഥാപാത്രത്തിലൂടെയാണ് ലോകമൊട്ടാകെ പ്രശസ്തി നേടിയത്.

ഹോളിവുഡ് താരം ക്രിസ്റ്റിന്‍ സ്റ്റുവര്‍ട്ടും കാമുകി ഡിലന്‍ മേയറും വിവാഹിതരാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. രണ്ട് വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞ വിവരം ക്രിസ്റ്റിന്‍ സ്റ്റുവര്‍ട്ട് തന്നെയാണ് പുറത്ത് വിട്ടത്. ‘അങ്ങനെ അത് സംഭവിക്കാന്‍ പോകുന്നു. ഞങ്ങള്‍ വിവാഹിതരാകുന്നു. അവള്‍ എന്നോട് വിവാഹാഭ്യര്‍ഥന നടത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതവള്‍ മനോഹരമായി ചെയ്തു’- ക്രിസ്റ്റിന്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഭിനേത്രിയും എഴുത്തുകാരിയുമാണ് ഡിലന്‍ മേയര്‍. മിസ് 2059 എന്ന സീരിസിലും ഏതാനും ചിത്രങ്ങളിലും ഡിലന്‍ വേഷമിട്ടിട്ടുണ്ട്.

താൻ ബൈസെക്ഷ്വല്‍ ആണെന്ന് താരം നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നു. ‘അതെ, ഞാന്‍ ബൈസെക്ഷ്വല്‍ ആണ്. എനിക്ക് സ്ത്രീകളുമായും പുരുഷന്‍മാരുമായും പ്രണയം കാത്ത് സൂക്ഷിക്കാന്‍ സാധിക്കും. എനിക്കതില്‍ നാണക്കേടില്ല. നിങ്ങള്‍ വിമര്‍ശിച്ചോളൂ. അതൊന്നും എന്നെ ബാധിക്കില്ല- സ്റ്റുവര്‍ട്ട് പറഞ്ഞു.

shortlink

Post Your Comments


Back to top button