HollywoodLatest NewsNEWS

11 വർഷം പ്രണയിച്ച കൂട്ടുകാരനെ വിവാഹം കഴിക്കാൻ പോകുന്നെന്ന് വെളിപ്പെടുത്തി ഹോളിവുഡ് നടൻ കാള്‍ പെന്‍

ന്യൂജേഴ്‌സി : താൻ ‘ഗേ’ ആണെന്നും പതിനൊന്ന് വർഷമായി പ്രണയത്തിലായ കൂട്ടുകാരനെ വിവാഹം കഴിക്കാൻ തീരുമാനിച്ചെന്നും വെളിപ്പെടുത്തി ഇന്ത്യന്‍ വംശജനായ ഹോളിവുഡ് താരം കാള്‍ പെന്‍. തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ‘യു കാന്റ് ബി സീരിയസ്’ എന്ന പുസ്തകത്തിന്റെ പ്രചാരണത്തിനിടെയാണ് കാള്‍ പെന്‍ തന്റെ ലൈംഗികതയെക്കുറിച്ച് തുറന്ന് പറഞ്ഞത്. പതിനൊന്ന് വര്‍ഷങ്ങളായി ജോഷുമായി താന്‍ പ്രണയത്തിലാണെന്നും വിവാഹിതരായി ജീവിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വെളിപ്പെടുത്തി.

അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ ജനിച്ചു വളർന്ന താരത്തിന്റെ യഥാർഥ പേര് കാള്‍ പെന്‍ സുരേഷ് മോദിയെന്നാണ്. ഗുജറാത്തുകാരായ സുരേഷ് മോദിയുടെയും അഷ്മിത ഭട്ടിന്റെയും മകനാണ് കാള്‍ പെന്‍. കാള്‍ പെന്നിന്റെ ജനനത്തിന് മുന്‍പ് തന്നെ കുടുംബം അമേരിക്കയിലേക്ക് കുടിയേറിയിരുന്നു.

1998 ല്‍ പുറത്തിറങ്ങിയ എക്‌സ്പ്രസ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച കാള്‍ പെന്‍, ഇര്‍ഫാന്‍ ഖാന്‍, തബു എന്നിവര്‍ക്കൊപ്പം നെയിംസെയ്ക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധനേടി. ഹരോള്‍ഡ് കുമാര്‍ സിനിമാ സീരീസാണ് കാള്‍ പെന്നിനെ ജനപ്രിയനാക്കുന്നത്. സിനിമയ്ക്ക് പുറമേ ഒട്ടേറെ ടെലിവിഷന്‍ സീരീസുകളിലും കാള്‍ പെന്‍ വേഷമിട്ടു.

 

shortlink

Related Articles

Post Your Comments


Back to top button