GeneralLatest NewsNEWS

‘ജയ് ഭീമി’ലെ കഥാപാത്രത്തിന്റെ പേരിൽ പ്രകാശ് രാജിനെതിരേ രൂക്ഷ വിമർശനം

ചെന്നൈ : ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത സൂര്യ നായകനായെത്തിയ ‘ജയ് ഭീം’ നവംബർ 2ന് ആമസോൺ പ്രൈം വഴിയാണ് പ്രദർശനത്തിനെത്തിയത്. 93ൽ നടന്ന യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം ജാതി വിവേചനത്തെക്കുറിച്ചും ഇരുള ഗോത്രം നേരിടുന്ന വിവേചനങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തിലെ രം​ഗത്തിന്റെ പേരിൽ നടൻ പ്രകാശ് രാജിനെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമർശനം. ചിത്രത്തിൽ പ്രകാശ് രാജ് അവതരിപ്പിക്കുന്ന കഥാപാത്രം ഹിന്ദി സംസാരിക്കുന്ന ആളെ തല്ലുന്ന രംഗത്തിനെതിരേയാണ് വിമർശനമുയർന്നിരിക്കുന്നത്.

പ്രകാശ് രാജിന്റെ കഥാപാത്രത്തോട് ഒരാൾ ഹിന്ദിയിൽ സംസാരിക്കുമ്പോൾ  അയാളെ തല്ലുകയും തമിഴിൽ സംസാരിക്കാൻ ആവശ്യപ്പെടുന്നതുമായ രംഗം ഹിന്ദി വിരുദ്ധ വികാരം പ്രചരിപ്പിക്കാനാണ് പ്രകാശ് രാജ് ശ്രമിക്കുന്നതെന്നാണ് ആരോപണം. ഹിന്ദിയോ മറ്റേതെങ്കിലും ഇന്ത്യൻ ഭാഷകളോ സംസാരിക്കാത്തതിന്റെ പേരിൽ ഒരു വ്യക്തിയോട് ഇത്തരമൊരു കാര്യം ചെയ്യാൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളാണ് അനുവദിക്കുന്നതെന്നും അങ്ങനെയെങ്കിൽ സിനിമകളിൽ ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിൽ സംസാരിച്ചതിന് എത്ര കന്നഡക്കാർ നിങ്ങളെ തല്ലണം എന്നും ട്വിറ്ററിൽ ചോദ്യമുയരുന്നു.

എന്നാൽ, സിനിമയുടെ രം​ഗത്തിന്റെ പേരിൽ പ്രകാശ് രാജിനെ വിമർശിക്കുന്നതിനെതിരേ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. കഥാപാത്രത്തിന്റെ പേരിൽ പ്രകാശ് രാജിനെ വിമർശിക്കേണ്ടതുണ്ടോയെന്നാണ് ഇവരുടെ ചോദ്യം.

shortlink

Related Articles

Post Your Comments


Back to top button