ദുബൈ: ചൊവ്വാഴ്ച 56ാം പിറന്നാൾ ആഘോഷിച്ച ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന് ആശംസകളേകി പ്രകാശം തൂകി ‘ബുർജ് ഖലീഫ’.
ദുബൈയിലെ ബുർജ് ഖലീഫയുടെ ഭിത്തിയിൽ പ്രദർശിപ്പിച്ച ജന്മദിന സന്ദേശത്തിന്‍റെ വീഡിയോ ബിസിനസുകാരനായ മുഹമ്മദ് അലബ്ബാർ ആണ് ട്വിറ്ററിൽ പങ്കുവച്ചത്. ഇത് മൂന്നാം തവണയാണ് ഷാരൂഖ് ഖാന്‍റെ ചിത്രം ബുർജ് ഖലീഫയിൽ തെളിഞ്ഞത്. കഴിഞ്ഞ പിറന്നാളിനും ബുർജ് ഖലീഫ ഷാരൂഖിന് ആശംസ നേർന്നിരുന്നു.
Happy birthday @iamsrk from the @noon family
كل عام وأنت بخير @iamsrk من عائلة نون pic.twitter.com/TIG3zURQjk
— Mohamed Ali Alabbar محمد علي العبار (@mohamed_alabbar) November 2, 2021
ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ദിൽവാലേ ദുൽഹനിയ ലേജായേഗേ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ‘തുജെ ദേഖ തോ യെ ജാനാ സനം’ എന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തിൽ ‘ഹാപ്പി ബർത്ത് ഡേ ഷാരൂഖ്’ എന്നാണ് ആദ്യം പ്രദർശിപ്പിച്ചത്. ശേഷം ഷാരൂഖിന്‍റെ ചിത്രമടക്കം ‘വീ ലവ് യൂ’ എന്ന് തെളിഞ്ഞു വന്നു.
Post Your Comments